വിശാഖപട്ടണം നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയില്‍നിന്നു ഫ്ളൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇൻഡന്റ് കെല്‍ട്രോണ്‍ സ്വീകരിച്ചു.
ഈ സാമ്പത്തികവർഷം കെൽട്രോൺ 1000 കോടി വിറ്റുവരവ് കൈവരിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി. രാജീവ് പറഞ്ഞു. ഉമാ തോമസ് എംഎല്‍എ, കെല്‍ട്രോണ്‍ എംഡി ശ്രീകുമാര്‍ നായര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.