നവീന്‍ ബാബുവിന്‍റെ മരണം ദൗര്‍ഭാഗ്യകരം: കെ.കെ. ഷൈലജ
നവീന്‍ ബാബുവിന്‍റെ  മരണം ദൗര്‍ഭാഗ്യകരം: കെ.കെ. ഷൈലജ
Friday, October 18, 2024 2:01 AM IST
കോ​ട്ട​യം: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ ദൗ​ര്‍ഭാ​ഗ്യ​ക​ര​മെ​ന്ന് കെ.​കെ. ഷൈ​ല​ജ എം​എ​ല്‍എ. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ യ​ഥാ​ര്‍ഥ വ​സ്തു​ത എ​ന്തെ​ന്ന് അ​റി​യി​ല്ല. ദി​വ്യ​യു​ടേ​ത് എ​ല്ലാ​ര്‍ക്കും അ​നു​ഭ​വ​പാ​ഠ​മാ​ണ്.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ പോ​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് പാ​ര്‍ട്ടി പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍കി​യെ​ന്നു പ​റ​യു​ന്ന​ത് വ്യാ​ജ​പ​രാ​തി​യാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കെ.​കെ. ഷൈ​ല​ജ പ​റ​ഞ്ഞു.


സ​രി​ന്‍റെ ഇ​ട​ത് സ്ഥാ​നാ​ര്‍ഥി​ത്വ​ത്തെ​ക്കു​റി​ച്ചു ത​നി​ക്ക് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ല്ല. പ​ല പാ​ര്‍ട്ടി​ക​ളി​ല്‍നി​ന്നും സി​പി​എ​മ്മി​ലേ​ക്ക് ആ​ളു​ക​ള്‍ വ​രാ​റു​ണ്ട്. ചി​ല​ര്‍ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രാ​യി നി​ല്‍ക്കും ചി​ല​ര്‍ അം​ഗ​ത്വം എ​ടു​ക്കി​ല്ല. പാ​ര്‍ട്ടി​യി​ലേ​ക്ക് വ​രു​ന്ന​വ​രെ​ല്ലാം കു​റ​ച്ചു ക​ഴി​യു​മ്പോ​ള്‍ പോ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല​ന്നും കെ.​കെ. ശൈ​ല​ജ കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.