കെജിഎന്‍എ സംസ്ഥാന വൈസ്പ്രസിഡന്റ് ഷൈനി ആന്റണി അധ്യക്ഷതവഹിച്ചു. എന്‍ജിഒ യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്, കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബദറുന്നിസ, കെജിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഷാജഹാന്, കെഎസ്ഇഎ ജനറല്‍ സെക്രട്ടറി കെ.എന്‍. അശോക് കുമാര്‍, യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി ഹരിലാല്‍, പി.എസ്.സി എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി ബി. ബിജു, എസ്. സതികുമാര്‍, ഡോ. മുഹമ്മദ് റഫീഖ്, ഡോ. കെ. ബിജുകുമാര്‍, എ.എം. ജുനൈദ്, കെ.പി. അമല്‍കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ ഒമ്പതിന് സെമിനാര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 12ന് യാത്രയയപ്പ് സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
ആയിരത്തിലധികം നഴ്സുമാര്‍ പങ്കെടുക്കുന്ന പ്രകടനം വൈകുന്നേരം നാലിന് നടക്കും. തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.