കൊച്ചി: തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
പള്ളിയില്‍ പ്രവേശിക്കാനും ശുശ്രൂഷകള്‍ നടത്താനും വികാരി ഉള്‍പ്പെടെയുള്ളവര്‍ക്കു പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഫാ. കെ.കെ. മാത്യൂസ് ഉള്‍പ്പെടെ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.