യുകെ വെ​യി​ൽ​സി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം: നോ​ർ​ക്ക റി​ക്രൂ​ട്ട്മെ​ന്‍റ് ന​വം​ബ​റി​ൽ
യുകെ വെ​യി​ൽ​സി​ൽ  ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം: നോ​ർ​ക്ക റി​ക്രൂ​ട്ട്മെ​ന്‍റ്  ന​വം​ബ​റി​ൽ
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്രി​​​ട്ട​​​ണി​​​ലെ വെ​​​യി​​​ൽ​​​സി​​​ലേ​​​യ്ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന ന​​​ഴ്സു​​​മാ​​​രു​​​ടെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു.​​​ന​​​വം​​​ബ​​​ർ 12 മു​​​ത​​​ൽ 14 വ​​​രെ എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ന​​​ഴ്സിം​​​ഗി​​​ൽ ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ൽ ഡി​​​പ്ലോ​​​മ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് തൊ​​​ട്ടു മു​​​ൻ​​​പു​​​ള്ള ആ​​​റു​​​മാ​​​സ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും (ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ, ഹോ​​​സ്പി​​​റ്റ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്, തി​​​യ​​​റ്റ​​​ർ, കാ​​​ൻ​​​സ​​​ർ കെ​​​യ​​​ർ) ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഇ​​​തോ​​​ടൊ​​​പ്പം സ്പീ​​​ക്കിം​​​ഗ്, റീ​​​ഡിം​​​ഗ്, ലി​​​സ​​​ണിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് സ്കോ​​​ർ ഏ​​​ഴ് (റൈ​​​റ്റിം​​​ഗി​​​ൽ 6.5) അ​​​ല്ലെ​​​ങ്കി​​​ൽ സ്പീ​​​ക്കിം​​​ഗ്, റീ​​​ഡിം​​​ഗ്, ലി​​​സ​​​ണിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ഒ​​​ഇ​​​ടി ബി (​​​റൈ​​​റ്റിം​​​ഗി​​​ൽ സി​​​പ്ല​​​സ് ), ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌വൈഫ​​​റി കൗ​​​ണ്‍​സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് യോ​​​ഗ്യ​​​ത​​​യു​​​മു​​​ള്ള​​​വ​​​രാ​​​ക​​​ണം. . അ​​​പേ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 25 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ 2025 മാ​​​ർ​​​ച്ചി​​​നു ശേ​​​ഷ​​​മു​​​ള​​​ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.


വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471-2770536, 539, 540, 577 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ലോ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +91-8802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.