എഡിജിപി അജിത്കുമാറിന് ക്ലീൻ ചിറ്റ്
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം: അനധികൃത സ്വത്തുസന്പാദന കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.
കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിടുകയായിരുന്നു. അതേസമയം, എഡിജിപി പി. വിജയനെതിരേ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു വ്യാജമൊഴി നൽകിയെന്ന പരാതിയിൽ അജിത്കുമാറിനെതിരേ കേസെടുക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. പി.വി. അൻവറാണ് അജിത്കുമാറിനെതിരേ പരാതി നൽകിയത്.