പാലിയേക്കര ടോളില്‍ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം
1546921
Wednesday, April 30, 2025 7:12 AM IST
പാലിയേക്കര: ജില്ലാ കളക്ടറുടെ ഉത്തരവില്‍ ടോള്‍പിരിവ് നിര്‍ത്തിവച്ചിട്ടും ഫാസ്ടാഗിലൂടെ ടോള്‍ പിരിവ് നടത്തുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
ഇന്നലെ രാവിലെ ടോള്‍ പ്ലാസയില്‍ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ കമ്പനിയുടെ ഓഫീസ് താഴിട്ടുപൂട്ടിയശേഷം കുത്തിയിരിപ്പുസമരം നടത്തി. ടോള്‍ ബൂത്തുകളില്‍ വച്ചിരുന്ന വീപ്പകള്‍ പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ഓഫീസ് ഉപരോധിച്ച് കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോണ്‍ ജോണ്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രിന്‍സ് ഫ്രാന്‍സിസ്, മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ് ഐത്താടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.