മോട്ടോർ റിപ്പയറിംഗിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
1547376
Saturday, May 3, 2025 1:33 AM IST
വടക്കേക്കാട് : മോട്ടോർ പമ്പ് സെറ്റിന്റെ കേടുപാടുകൾ തീർക്കുന്നതിനിടയിൽ വൈദ്യുതി ആഘാതമേറ്റ് യുവാവ് മരിച്ചു .വടക്കേക്കാട് എരിഞ്ഞിപ്പടി ഫസൽ തങ്ങളുടെ മകൻ പമ്മനത്തേയിൽ ഫക്രുദ്ദീനാ (19)ണ് മരിച്ചത്.
സ്വന്തം വീട്ടിലെ പമ്പ് സെറ്റ് റിപ്പയർ ചെയ്യുമ്പോൾ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് നാലുമണിയോടുകൂടി യാണ് അപകടം. മാതാവ് റംലത്തിന്റെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു . കബറടക്കം നടത്തി. സഹോദരി: അഫ്ന