അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
1547995
Monday, May 5, 2025 1:58 AM IST
പാറളം: ജില്ല പഞ്ചായത്തും പാറളം ഗ്രാമപഞ്ചായത്തും സംയുക്ത മായി നടപ്പാക്കിയ അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷൻ പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് വി. എസ്. പ്രിൻസ് നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് മിനി വിനയൻ അധ്യക്ഷത വഹിച്ചു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ് ണൻ, പാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി. പോൾ, പി.ഒ. ഡേവിസ്, ആശ മാത്യു, അനിത മണി, സ്മിനു മുകേഷ് എന്നിവർ പ്രസംഗിച്ചു.
പാറളം പഞ്ചായത്തിലെ 9, 10, 12 വാർഡുകളിലൂടെ കടന്നുപോകുന്നതാണ് മുള്ളക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപയും പാറളം പഞ്ചായത്ത് നാലുലക്ഷം രൂപയും ചെലവഴിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്.