ബസേലിയോസ് ജോസഫ് ഒന്നാമൻ കാതോലിക്കാ ബാവയ്ക്ക് സ്വീകരണംനൽകി
1547411
Saturday, May 3, 2025 1:54 AM IST
പട്ടിക്കാട്: നവാഭിഷിക്തനായ ശ്രേഷ്ഠകാതോലിക്ക ബാവ ബസേലിയോസ് ജോസഫ് ഒന്നാമന് യാക്കോബായ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനത്തിൽ സ്വീ കരണം നൽകി. ഭദ്രാസനത്തിന്റെ ആസ്ഥാനമായ ചുവന്നമണ്ണിലെ ഗലീലിയൻ സെന്ററിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കാതോലിക്കാ ബാവ എത്തിയത്.
തൃശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവായ്ക്ക് ഉജ്വലസ്വീകരണംനൽകി. ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാമാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, പള്ളി പ്രതിനിധികൾ, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ തെക്കുംമഠം,
ജോയിന്റ് സെക്രട്ടറി, വൈദികർ എന്നിവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
ആദ്യമായാണ് ബാവ തൃശൂർ ഭദ്രാസനത്തിൽ എത്തിയത്.