എഡ്വിൻ കൊമ്പൻ തിരുപ്പട്ടം സ്വീകരിച്ചു
1547412
Saturday, May 3, 2025 1:54 AM IST
വരാക്കര സൗത്ത്: ഡീക്കൻ എഡ്വിൻ കൊമ്പൻ രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലാപ്പാട്ടിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് നവവൈദികൻ ദിവ്യബലി അർപ്പിച്ചു. വികാരി ഫാ. ജെയ്സൺ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ കൈ ക്കാരന്മാരും തിരുപ്പട്ട കമ്മിറ്റി ജനറൽ കൺവീനറും കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേർന്ന് ബിഷപ് മാർ പോൾ ആലപ്പാട്ടിനെയും ഡീക്കൻ എഡ്വിൻ കൊമ്പനെയും സ്വീകരിച്ചു.
തിരുപ്പട്ടദാന ശുശ്രുഷയിൽ വടവാതൂർ സെന്റ്തോമസ് അപ്പസ്തോലിക് സെമിനാരി വൈസ് റെക്ടർ ഫാ. ലിന്റോ കുറ്റിക്കാടൻ തിരുക്കർമങ്ങൾക്ക് അർച്ച്ഡീക്കനായി. ഫാ. ജോയ് ചിറ്റിലപ്പിള്ളി, ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ, ഫാ. ജോമോൻ മുരിങ്ങാത്തേരി, ഫാ. ജിയോ ചെരടായി, ഫാ. സെബി വെളിയൻ, ഫാ. റെൽഹിൻ കള്ളിക്കാടൻ എന്നിവർ സഹകാർമികരായി.