കിഴുപ്പിള്ളിക്കര ആന്ദ്രോപോവ് സോക്കർ കപ്പ്: വാരിയേഴ്സ് എഫ്സി ജേതാക്കൾ
1547996
Monday, May 5, 2025 1:58 AM IST
കിഴുപ്പിള്ളിക്കര: ആന്ദ്രോപോവ് സോക്കേഴ്സ് 41 ാം വാർഷികത്തോടനുബന്ധിച്ച് "അരുതാത്ത ലഹരിക്കെതിരെ ഫുട്ബോൾ ലഹരി' എന്ന ആശയം ഉയർത്തിപ്പിടി ച്ചുകൊണ്ട് നളന്ദ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഖില കേരള സൂപ്പർ സിക്സ് ഫുട്ബോൾ ടൂർണമെന്റിൽ വാരിയേഴ്സ് എഫ്സി കിഴുപ്പിള്ളിക്കര ജേതാക്കളായി. മണപ്പാട് കലാസമിതി ഏങ്ങണ്ടിയൂർ റണ്ണേഴ്സ് ആയി.
16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മണപ്പാട് കലാസമിതിയുടെ നിധീഷ് ടൂർണ്ണമെന്റിലെ മികച്ച താരമായി. എൽദാസ് ബിൽഡേഴ്സ് താരം സമാൻ മികച്ച ഫോർവേഡായും വാരിയേഴ്സ് എഫ്സിയുടെ എഡ്വിൻ മികച്ച ഡിഫൻഡറായും ഹരിശാന്ത് മികച്ച ഗോൾകീപ്പറായും കണ്ണൻ ഫൈനലിലെ മികച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിന് ടി.വി. ദിപു, കാസ്ട്രോ സുധീർ, സ്വാലിഹ് ഹബീ ബ്, ഗോകുൽ കൃഷ്ണ, ബഷീർ ബാവ, വൈശാഖ് മോഹൻ, കെ.സി. സനീഷ്, ടി.ജി. ധീരജ് എന്നിവർ നേതൃത്വം നൽകി.