ദേവാലയങ്ങളിൽ തിരുനാൾ
1547419
Saturday, May 3, 2025 1:54 AM IST
കൊടകര
സെന്റ് ജോസഫ്സ്
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള് നാളെ ആഘോഷിക്കും. ഇന്നുരാവിലെ 6.30 ന് സഹൃദയ എന്‍ജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്തിന്റെ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, നേര്‍ച്ചപായസം ആശീര്‍വാദം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവയുണ്ടാകും.
രാവിലെ 10.30ന് റവ. ഡോ. ഡേവിസ് ചെങ്ങനിയാടന്റെ മുഖ്യകാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, ഫാ. ജൂലിയസ് അറയ്ക്കലിന്റെ സന്ദേശം തുടര്‍ന്ന് നേര്‍ച്ചഊട്ട്. ഉച്ചകഴിഞ്ഞ് 3.45 ന് ഇടവകയിലെ വൈദികരുടെ കാര്‍മികത്വത്തിലുള്ള സെന്റ് ജോസഫ് ഫാമിലി കുര്‍ബാന. തുടര്‍ന്ന് തിരുനാള്‍പ്രദക്ഷിണം, വാനില്‍ വര്‍ണമഴ എന്നിവയുണ്ടാകും.
ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി, സഹവികാരി ഫാ. ലിന്റോ കാരേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് മാത്യു ഊക്കന്‍, കൈക്കാരന്മാരായ വര്‍ഗീസ് തൊമ്മാന, വര്‍ഗീസ് കോമ്പാറക്കാരൻ, പിആര്‍ഒ ജോയ്സ് തെക്കുംതല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ചായ്പൻകുഴി
സെന്റ് ആന്റണീസ്
ചായ്പൻകുഴി: സെന്റ് ആന്റ്ണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ഫാ.ആന്റണി പ്ലാക്കൽ കൊടിഉയർത്തിയതോടെ ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. പത്തിന് രാവിലെ ഏഴിന് കുർബാന, ലദീഞ്ഞ്, നൊവേന, വീടുകളിലേക്ക് പൊൻനാവ് എഴുന്നള്ളിപ്പ്. വൈകിട്ട് 5.30ന് കുർബാന, ലദീഞ്ഞ് നൊവേന, തുടർന്ന് പൊൻനാവ് പ്രദക്ഷിണം. തുടർന്ന് വാനിൽ വർണമഴ. 11ന് 6.30 കുർബ്ബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുര്‍ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. ലിയോൺസ് കാട്ട്ലപ്പീടിക, ഫാ.ഷാജു വടക്കൻ, ഫാ. ഫിലിപ്പ് കട്ടക്കയം എന്നിവർ കാർമികരാകും. തിരുനാൾ പ്രദക്ഷിണം. ഊട്ടു നേർച്ച. വൈകീട്ട് ആറിന് ഇടവകാദിനാഘോഷം. കലാസന്ധ്യ 2025.
മുനിപ്പാറ
വിശുദ്ധ യൂദാ തദേവുസ്
മുനിപ്പാറ: വിശുദ്ധ യൂദാ തദേവൂസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റേയും സെബസ്ത്യാനോസിന്റേയും തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ കൊടി ഉയർത്തി. വികാരി ഫാ. ടിജോ ആലപ്പാട്ട് സഹകാർമികത്വം വഹിച്ചു. തിരുനാൾദിനമായ നാളെ രാവിലെ പത്തിന് വിശുദ്ധ കുർബാന, നാലിന് പ്രദക്ഷിണം. ജനറൽ കൺവീനർ ജോസ് വടക്കൻ, കൈക്കാരന്മാരായ വട്ടോലി ആന്റണി ചങ്കൻ ജോയി എന്നിവർ അറിയിച്ചു.
കനകമല
സെന്റ് ആന്റണീസ്
കൊടകര: കനകമല സെന്റ് ആന്റണീസ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന കൊടിയേറ്റത്തിനും കൂടുതുറക്കല്, വിശുദ്ധകുര്‍ബാന എന്നീ തിരുക്കര്‍മങ്ങള്‍ക്കും ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥാടന കേന്ദ്രം അസിസ്റ്റന്റ് വികാരി ഫാ. റെയ്സണ്‍ തട്ടിൽ, ഫാ. ഡേവിസ് വെളിയന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപവും തിരുശേഷിപ്പും പൊന്നാവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു.
തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മനോജ് മേയ്ക്കാടത്ത്, ഫാ. അജിത്ത് തട്ടത്തിൽ, കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കൽ, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, ജോയ് കളത്തിങ്കൽ, ജനറല്‍ കണ്‍വീനര്‍ തോമാസ് കുറ്റിക്കാടൻ, കേന്ദ്രസമതി പ്രസിഡന്റ് ജോയ് കുയിലാടന്, പിആര്‍ഒ ഷോജന്‍ ഡി. വിതയത്തിൽ, വിവിധ യൂണിറ്റ് പ്രസിഡന്റുമാർ സംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്നു രാവിലെ 6.15ന് ഫാ. ജോജോ കുറ്റിക്കാടന്റെ കാർമികത്വത്തില്‍ പ്രസുദേന്തിവാഴ്ച, ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവെക്കല്‍ തുടര്‍ന്ന് അമ്പെഴുന്നള്ളിപ്പ്, രാത്രി പത്തിന് അമ്പുപ്രദക്ഷിണം സമാപനം, നാളെ രാവിലെ 6.15ന് ദിവ്യബലി, 10.30 ന് ഫാ. വിനില്‍ കുരിശുതറയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ.ആന്റണി തെക്കിനിയത്തിന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് നാലിന് സമൂഹബലി തുടര്‍ന്ന് പ്രദക്ഷിണം, മെയ് 11ന് എട്ടിമിടം തിരുനാള്‍ എന്നിവ നടക്കും.
പൂവത്തിങ്കൽ
സെന്റ് പീറ്റേഴ്സ്
പൂവത്തിങ്കൽ: സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെ തിരുനാളിന് ഫാ. അനിൽ പുതുശേരി കൊടിഉയർത്തി. നാളെ പത്തിന് തിരുനാൾ പാട്ടുകുർബാന, തുടർന്ന് ഊട്ടുനേർച്ച, വൈകീട്ട് ആറിന് ഇടവക ദിനാഘോഷം. തിങ്കളാഴ്ച ഏഴിന് കൊച്ചിൻ കൈരളിയുടെ ഗാനമേള, വിശുദ്ധ പത്രോസ്ശ്ലീഹായുടെ പുതിയ ഗ്രോട്ടോ വികാരി ഫാ. സാബു പയ്യപ്പിള്ളി ആശീർവദിച്ചു. കൈക്കാരന്മാരായ പോളി പോട്ടക്കാരൻ, വിൽസൻ മാളക്കാരൻ, ജിസ്മോൻ പാറേക്കാടൻ, കൺവീനർ ബേബി വെട്ടിയാടൻ എന്നിവർ നേതൃത്വം നൽകി.
തേശേരി
സെന്റ് മേരീസ്
കൊടകര: തേശേരി സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്തതിരുനാളിന് കൊടിയേറി. വെളയനാട് പള്ളി വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഈ മാസം 10, 11 തിയതികളിലാണ് തിരുനാളാഘോഷം. പത്തിന് രാവിലെ 6.45ന് ഫാ.ജെയിംസ് അതിയുന്തന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിച്ചുവെക്കല്‍, 11ന് രാവിലെ 10ന് പ്രസുദേന്തിവാഴ്ച, ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, ഫാ.വില്സന് എലുവത്തിങ്കല്‍ കൂനന്റെ സന്ദേശം, വൈകീട്ട് 4.30ന് പ്രദക്ഷിണം, ഏഴിന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കല്‍ എന്നിവയുണ്ടാകും. വികാരി ഫാ.ജെയിന് കടവില്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി കള്ളിയത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റി തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അത്ഭുതപുരം സെന്റ് മേരിസ്
മേലൂർ: അത്ഭുതപുരം സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ അന്തോണിസിന്റേയും തിരുനാളിന് ഫാ. ടോമി കണ്ടത്തിൽ കൊടിഉയർത്തി. ഇന്നു വൈകീട്ട് 5.30ന് വിശുദ്ധ കൂർബാന, തുടർന്ന് കപ്പേളയിൽ നോവേന ലദിഞ്ഞ്, നാളെ വൈകിട്ട് 5.30ന് ആഘോഷമായ പാട്ടുകുർബാന, ഫാ. സന്റോ കണ്ണമ്പുഴ കാർമികത്വം വഹിക്കും. ഫാ. ജോസഫ് മേച്ചേരി സന്ദേശം നല്‍കും. പ്രദക്ഷിണം, നേർച്ച വിതരണം, വർണമഴ എന്നിവയുണ്ടാകും.
കൂടപ്പുഴ
നിത്യസഹായമാത
ചാലക്കുടി: കൂടപ്പുഴ നിത്യസഹായമാത ദേവാലയത്തിൽ ഊട്ടുതിരുനാളിന് ഫാ. ജയിൻ തെക്കെ കുന്നേൽ കൊടിഉയർത്തി. ഇന്നു വൈകീട്ട് 5.30ന് ആഘോഷമായ ദിവ്യബലി, പ്രസുദേന്തിവാഴ്ച. 300 പ്രസുദേന്തിമാർ പങ്കെടുക്കും. നാളെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ഷാജൂ തേയ്ക്കാനത്ത് മുഖ്യകാർമികത്വം വഹിക്കും. റവ. ഡോ. ലിന്റോ കുറ്റിക്കാടൻ സന്ദേശം നൽകും. തുടർന്ന് ഊട്ടുസദ്യ. 6.45ന് ഇടവക ദിനാഘോഷം.
മോതിരക്കണ്ണി സെന്റ് ജോർജ്
മോതിരക്കണ്ണി: സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് സാരഥി ഡയറക്ടർ ഫാ. ലിജോ ഐക്കരത്താഴെ കൊടിയേറ്റം നടത്തി. പ്രസുദേന്തി വാഴ്ച്ച, വിശുദ്ധ കുർബാന, വൈദ്യുത ദീപാലങ്കാര സ്വിച്ച്ഓൺ കർമം എന്നിവ നടത്തുകയും ചെയ്തു. ഇന്ന് ഏഴിന് ആദ്യകുർബാന സ്വീകരണം.
തിരുനാൾ ദിനമായ നാളെ ഏഴിന് വിശുദ്ധ കുർബന, പത്തിന് തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് ചേതന ഗാനാശ്രമം ഡയറക്ടർ പാടുംപാതിരി റവ. ഡോ. പോൾ പൂവത്തിങ്കൾ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം തിരുനാൾ സന്ദേശം നൽകും. നാലിന് വിശുദ്ധ കുർബാന, തുടർന്നു പ്രദക്ഷിണം. തിരുനാൾ പ്രദക്ഷിണത്തിനുശേഷം എംജെ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗാനമേളയും നടത്തുമെന്ന് ട്രസ്റ്റിമാരായ ക്ലീറ്റസ് മേലേടത്ത്, ജോയ് മോറോലി, കേന്ദ്രസമിതി പ്രസിഡന്റ് ഷാജു കൈതാരൻ, തിരുനാൾ കൺവീനർ ജയ്സൺ മേലേടത്ത് എന്നിവർ അറിയിച്ചു.
ചിറങ്ങര
വിശുദ്ധ അൽഫോൻസ
ചിറങ്ങര: വിശുദ്ധ അൽഫോൻസ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്കു ശേഷം ആലപ്പി റിഥം റിയൽ അവതരിപ്പിച്ച ഗാനമേള ഉണ്ടായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച. തുടർന്ന് ഫാ. പോൾസൺ പെരേപ്പാടന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. പ്രസംഗം ഫാ. എബിൻ കളപ്പുരക്കൽ. തുടർന്ന് പ്രദക്ഷിണം.
നാളെ വൈകിട്ട് അഞ്ചിന് ഫാ. പോൾ ചെറുപള്ളിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. വചനസന്ദേശം ഫാ. തോമസ് വൈക്കത്തുപറമ്പിൽ. തുടർന്ന് പ്രദക്ഷിണം, വർണമഴ.
സാൻജോനഗർ
സെന്റ് ജോസഫ്
മുരിങ്ങൂർ: സാൻജോ നഗർ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ ഗീവർഗീസിന്റേയും സംയുക്ത തിരുനാൾ കൊടിയേറ്റു കർമം ഫാ. ജോൺസൺ കക്കാട്ട് നിർവഹിച്ചു. വികാരി ഫാ. ജോഷി കളപ്പറമ്പത്ത് സഹകാർമികത്വം വഹിച്ചു. ഇടവകയിലെ 175 യുവജനങ്ങളാണ് തിരുനാൾ പ്രസുദേന്തിമാർ. ഇന്ന് ഏഴിന് ആഘോഷമായ ദിവ്യബലി ഫാ. ജോഷി കളപറമ്പത്ത് കാർമികത്വം വഹിക്കും. രൂപം എഴുന്നള്ളിച്ചുവെയ്ക്കൽ. രണ്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ്, രാത്രി 8.30ന് യൂണിറ്റുകളിൽ നിന്നുള്ള അമ്പ് പള്ളിയിൽ എത്തിചേരും. ലഭിഞ്ഞ് വർണമഴ, നാളെ നാലിന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജെസ്ലിൻ തെറ്റയിൽ കാർമികത്വം വഹിക്കും. ഫാ. അരുൺ തേറുള്ളി സന്ദേശം നൽകും. പ്രദക്ഷിണം എട്ടിന് മെഗാ മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്. തിങ്കൾ ഏഴിന് നാടകം.
പുത്തൻചിറ
സെന്റ് ജോസഫ്
മാള: പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ കൊടിയേറി. തിരുനാൾ കൊടിയേറ്റം ഇടവക വികാരി ഫാ. ജോൺ കവലക്കാട് നിർവഹിച്ചു. തുടർന്ന് ജപമാല, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ നടന്നു. ഇന്ന് വൈകിട്ട് 5.30 ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച എന്നിവയെത്തുടർന്ന് രൂപം എഴുന്നള്ളിച്ച് വയ്ക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പും വിതരണവും. 8.30ന് വിശുദ്ധ കുർബാന. പത്തിന് തിരുനാൾ പാട്ടുകുർബാന, സന്ദേശം. വൈകീട്ട് നാലിന് വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും.
ഊരകം സെന്റ് ജോസഫ്
ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റേയും വിശുദ്ധ ഔസെപ്പിതാവിന്റേയും സംയുക്ത തിരുന്നാളിനു കൊടിയേറി. 10,11 തിയതികളിലായി നടക്കുന്ന തിരുന്നാളിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിച്ചു. അമ്പുതിരുനാള്‍ ദിനമായ പത്തിന് രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. തുടര്‍ന്ന് കൂടുതുറക്കല്, രൂപം എഴുന്നള്ളിപ്പ് പന്തലിലേക്ക് അമ്പ്, വള വെഞ്ചരിപ്പ്, തിരുനാള്‍ പ്രസുദേന്തിവാഴ്ച എന്നിവ നടക്കും. വൈകീട്ട് മൂന്നിന് വീടുകളിലേക്ക് അമ്പ്എഴുന്നളിപ്പ്. രാത്രി 9.30 ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും.
തുടര്‍ന്ന് ബാൻഡ് കലാകാരന്മാര് ഒരുക്കുന്ന ബാൻഡ് വാദ്യം. തിരുനാള്‍ ദിനമായ 11ന് രാവിലെ 6.30 ന് ദിവ്യബലി. 9.30 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് അവിട്ടത്തൂര്‍ പള്ളി വികാരി ഫാ. റെനില്‍ കാരാത്ര കാര്‍മികത്വം വഹിക്കും. ഫാ. ജോസ് കേളംപറമ്പില്‍ സിഎംഐ സന്ദേശം നല്‍കും. വൈകീട്ട് നാലിന് ദിവ്യബലിക്കു ശേഷം തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. രാത്രിഏഴിന് പ്രദക്ഷിണം സമാപിക്കും. പുല്ലൂര്‍ വാദ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന തിരുമുറ്റമേളം, തുടര്‍ന്ന് വര്‍ണ്ണമഴയും നടക്കും.