കാതോലിക്കാബാവയ്ക്ക് വട്ടുള്ളിയിൽ സ്വീകരണം നൽകി
1547802
Sunday, May 4, 2025 6:48 AM IST
ബസേലിയോസ് ജോസഫ് ഒന്നാമൻചേലക്കര: വട്ടുള്ളി സെന്റ് ്ജോർജ് ബേത്ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് ജോസഫ് ഒന്നാമൻ കാതോലിക്കാ ബാവയ്ക്കുള്ള സ്വീകരണവും അനുമോദന സമ്മേളനവും കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലീമിസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, മുൻ ജില്ലാ പഞ്ചായത്തംഗം ഇ. വേണുഗോപാല മേനോൻ, മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. തോമസ് വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. തോമസ് നെടിയപാലയ്ക്കൽ, മാരാംകുന്ന് ഭാഗത്ത് പുതുക്കിപ്പണിത കുരിശു പള്ളിയുടെ നിർമാണത്തിനു നേതൃത്വം നൽകിയ ഷാജി മംഗലശേരി, 32 വർഷത്തോളമായി സൺഡേ സ്കൂൾ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ച തങ്കച്ചൻ മംഗലശേരി എന്നിവരെ ബാവ ആദരിച്ചു.
ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാലിയിൽ, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ ബേബി തെക്കുംമഠത്തിൽ എന്നിവർ പങ്കെടുത്തു. ജോസ് ചെള്ളിക്കാട്ടിൽ നന്ദി പറഞ്ഞു.