പാവറട്ടി തിരുനാൾ: റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനയോഗം
1547415
Saturday, May 3, 2025 1:54 AM IST
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി കെ. രാജൻ തിരുനാൾ അവലോകന യോഗം ഉദ് ഘാടനം ചെയ്തു. പാവറട്ടി സെന്റ്് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു.
തിരുനാളിനോടനുബന്ധിച്ചു നടത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും റോഡ്, ഗതാഗതം, കുടിവെള്ളം, പോലീസ് എന്നിവയെ സംബന്ധിച്ചും തീർഥ കേന്ദ്രം അധികൃതരുമായി ചർച്ച ചെയ്തു.
റെക്ടർ ഫാ. ആന്റണി ചെമ്പകശേരി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തൃശൂർ പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ്് എം.എം. റെജീന, ഗുരുവായൂർ എസിപി ടി.എസ്. സിനോ ജ്, ചാവക്കാട് തഹസിൽദാർ എം. കെ. കിഷോർ, ഹെൽത്ത് സൂപ്പർവൈ സർ മഞ്ജുചന്ദ്രൻ, ഫുഡ് സേഫ്റ്റി ഓഫീസർ പി. അരുൺ, താലൂക്ക് സപ്ലൈ ഓഫീസർ സൈ മൺ ജോസ്, ഫയർ ആൻഡ് സേഫ്റ്റി അസി. സ്റ്റേഷൻ ഓഫീസർ എസ്. ബിജു, വില്ലേജ് ഓഫീസർ ടി.എ. അൻവർ, വെറ്റിനറി സർജൻ ഡോ. വിനോദ് കുമാർ, പാവറട്ടി ഹെൽത്ത് ഇൻസ്പെക്ടർ ബി. സാജ്, ട്രസ്റ്റിമാരായ ഒ.ജെ. ഷാജൻ, വിൽസൺ നീലങ്കാവിൽ, കെ.ജെ. വിൻസെന്റ്്, പിയൂസ് പുലിക്കോട്ടിൽ, പള്ളി ഭാരവാഹികളായ ജോബി ഡേവിഡ്, സേവ്യർ അറയ്ക്കൽ, സുബിരാജ് തോമസ്, റാഫി നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.