ഡിസിസിയിൽ കണ്ണീർകാവ്യാഞ്ജലി
1547405
Saturday, May 3, 2025 1:53 AM IST
തൃശൂർ: വർഗീയതയാണ് ഭീകരവാദത്തിനു വിത്തുപാകുന്നതെന്നും പഹൽഗാമിൽ തീവ്രവാദികൾ മാസങ്ങൾക്കുമുന്പേ കടന്നുകയറിയെന്നതു രാജ്യസുരക്ഷയുടെ പാളിച്ചയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും ഗാനരചയിതാവും സംവിധായകനുമായ എം.ഡി. രാജേന്ദ്രൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പത്താംദിനത്തിൽ കെപിസിസി സംസ്കാരസാഹിതി ഡിസിസിയിൽ സംഘടിപ്പിച്ച പഹൽ ഗാം രക്തസാക്ഷികൾക്കു കണ്ണീർകാവ്യാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്കാരസാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, അനിൽ സാമ്രാട്ട്, രാമചന്ദ്രൻ പുതൂർക്കര തുടങ്ങിയവർ പ്രസംഗിച്ചു.