കേരള കോണ്‍ഗ്രസ് ദ്വിദിന ക്യാമ്പ് ആരംഭിച്ചു
1547805
Sunday, May 4, 2025 6:48 AM IST
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം ദ്വിദിന ക്യാമ്പ് ആരംഭിച്ചു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ പതാക ഉയര്‍ത്തി. ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ക്യാമ്പ് പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നടന്ന നേതൃ സംഗമം ജില്ലാ പ്രസിഡന്റ്് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് രാഷ്ട്രീയസംഘടനാ പ്രമേയം അവതരിപ്പിച്ചു. നേതാക്കളായ എം.കെ.സേതുമാധവന്, സിജോയ് തോമസ്, പി.ടി.ജോര്‍ജ്, കെ.സതീഷ്, മാഗി വിന്‍സെന്റ്്, ദീപക് അയ്യഞ്ചിറ, ഷൈനി ജോജോ, ഫെനി എബിന് വെള്ളാനിക്കാരന്‍, തുഷാര ബിന്ദു, അജിത സദാനന്ദന്, ഫിലിപ്പ് ഓളട്ടുപുറം, എം.എസ്. ശ്രീധരന്, ലിംസി ഡാര്വിന്, ശങ്കര്‍ പഴയാറ്റില്‍, ആര്‍തര്‍ വിന്‍സന്റ്്, ലാലു വിന്‍സന്റ്, അനൂപ് രാജ്, ജോമോന്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ പത്തിന് പാര്‍ട്ടി ചെയര്മാന് പി.ജെ.ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്മാന് പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യും.