ആ​ളൂ​ര്‍: ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ് ആ​ന്‍റണീ​സ് റോ​ഡ് 28 ല​ക്ഷം, റെ​യി​ല്‍​വേ ഗേ​റ്റ് പെ​ര​ടി​പ്പാ​ടം റോ​ഡ് 15 ല​ക്ഷം, വ​ട​ക്കേ​ക്കു​ന്ന് റോ​ഡ് 20 ല​ക്ഷം, ക​ണ്ണി​ക്ക​ര അ​ത്ഭു​ത​കു​ള​ങ്ങ​ര അ​മ്പ​ലം റോ​ഡ് 31 ല​ക്ഷം, ക​ണ്ണി​ക്ക​ര ക​പ്പേ​ള എ​ര​ണ​പ്പാ​ടം റോ​ഡ് 22 ല​ക്ഷം എ​ന്നീ ത​ദ്ദേ​ശ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തിന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​ം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ത​ക​ര്‍​ന്ന 30 റോ​ഡു​ക​ള്‍​ക്കാ​യി 8.39 കോ​ടി രൂ​പ​യാ​ണ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ക​ണ്ണി​ക്ക​ര ക​പ്പേ​ള പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ്് ര​തി സു​രേ​ഷ്, മാ​ള ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ ജോ​സ് മാ​ഞ്ഞൂ​രാ​ന്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​ന്ദു ഷാ​ജു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജു​മൈ​ല സ​ഗീ​ര്‍, ഷൈ​നി വ​ര്‍​ഗീ​സ് പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ എം.​സി. സ​ന്ദീ​പ്, എം.​ബി. ല​ത്തീ​ഫ്, സി.​ജെ. നി​ക്‌​സ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.