പൂരം പോക്കറ്റിലാക്കാൻ കൈപ്പുസ്തകം
1547811
Sunday, May 4, 2025 6:48 AM IST
തൃശൂർ: പൂരത്തെക്കുറിച്ചും പൂരച്ചടങ്ങുകളെക്കുറിച്ചും അറിയേണ്ടതെല്ലാം ഒരു കൈപ്പിടിയിലൊതുക്കി പൂരപ്രേമിസംഘം പുറത്തിറക്കിയ കൈപ്പുസ്തകം പൂരംകാണാനുള്ള വഴികാട്ടിയാകുന്നു.
പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവന്പാടിക്കും പാറമേക്കാവിനുംപുറമെ എട്ടു ഘടകക്ഷേത്രങ്ങളിലെ പൂരച്ചടങ്ങുകൾകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള കൈപ്പുസ്തകം മന്ത്രി കെ. രാജൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രനു നൽകി പ്രകാശനം ചെയ്തു.
പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴെക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്‍വീനർ വിനോദ് കണ്ടെൻകാവിൽ ആമുഖപ്രഭാഷണം നടത്തി. രക്ഷാധികാരി നന്ദൻ വാകയിൽ, സെക്രട്ടറി അനിൽകുമാർ, വൈസ്പ്രസിഡന്റും കൗണ്‍സിലറുമായ എൻ. പ്രസാദ്, ട്രഷറർ പി.വി. അരുണ്‍, സജേഷ് കുന്നന്പത്ത്, തിരുവന്പാടി ദേവസ്വം വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ എന്നിവർ പ്രസംഗിച്ചു.