ഗർഭഛിദ്രത്തിനെതിരേ ഫാ. ഡേവിസ് പട്ടത്ത്
1547784
Sunday, May 4, 2025 6:36 AM IST
തൃശൂർ: ഓരോ കുഞ്ഞിനെക്കുറിച്ചും ദൈവത്തിനൊരു പദ്ധതിയുണ്ടെന്നും ആ പദ്ധതിയെ ഗർഭ ഛിദ്രത്തിലൂടെ മനുഷ്യൻ അട്ടിമറിക്കരുതെന്നും ഫാ. ഡേവിസ് പട്ടത്ത്.
ജറുസലേം ധ്യാനകേന്ദ്രത്തിലെ ജീവസേനാനികൾ കിഴക്കേകോട്ടയിൽ നടത്തിയ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. ട്വിങ്കിൾ വാഴപ്പിള്ളി, ജെയിംസ് ആഴ്ചങ്ങാടൻ, റാണി ജോസഫ്, ഇ.സി. ജോർജ്, മാത്യൂസ്, വിത്സണ്, ദേവസി എന്നിവർ പ്രസംഗിച്ചു.