വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിൽ "പ്രോജക്ട് എക്സ്പോ-2025'
1547804
Sunday, May 4, 2025 6:48 AM IST
വെള്ളാങ്കല്ലൂർ: വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജ് അവസാന വർഷ വിദ്യാർഥികളുടെ പ്രോജക്ട് എക്സ്പോ സംഘടിപ്പിച്ചു. ശാസ്ത്ര സാങ്കേതിക വ്യവസായ മേഘലകളുടെ കുതിപ്പിന് സഹായകരമായ വിവിധ കണ്ടെത്തലുകൾ വിദ്യാർഥികൾ പ്രോജക്ടായി അവതരിപ്പിച്ചു.
പ്രോജക്ട് എക്സ്പോ പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. കോളജ് ഡീൻ ജോബിൻ വിജയൻ, വർക്ക്ഷോപ്പ് സൂപ്രണ്ട് കെ.കെ.അബ്ദുൾ റസാക്ക് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വകുപ്പ് മേധാവികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.