ദേവാലയങ്ങളിൽ തിരുനാൾ
1548003
Monday, May 5, 2025 1:58 AM IST
കൊടകര
സെന്റ് ജോസഫ്സ്
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളാഘോഷങ്ങള് ഭക്തിനിര്‍ഭരമായി. രാവിലെ നടന്ന പാട്ടുകുര്‍ബാനയ്ക്ക് റവ.ഡോ. ഡേവിസ് ചെങ്ങനിയാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന നേര്‍ച്ച ഊട്ടില്‍ പതിനേഴായിരത്തോളം വിശ്വാസികള്‍ പങ്കുകൊണ്ടു. ഉച്ചകഴിഞ്ഞ് ഇടവകയിലെ വൈദികരുടെ കാര്‍മികത്വത്തിലുള്ള സെന്റ്് ജോസഫ് ഫാമിലി കുര്‍ബാനയും തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായി.
മണ്ണൂക്കാട് ഫാത്തിമമാത
കാട്ടൂര്‍: കാട്ടൂര്‍ മണ്ണൂക്കാട് അവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടുതിരുനാളിന് കൊടികയറി. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചു.
തിരുനാള്‍ ദിനമായ മെയ് 11ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ കാര്‍മികത്വം വഹിക്കുന്നു. ഫാ. കിന്‍സ് എളംകുന്നപ്പുഴ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടു നേര്‍ച്ച, വൈകീട്ട് ആറിന് ഇടവക ദിനാഘോഷം നടക്കും.
വികാരി ഫാ. ജിന്റോ വേരംപിലാവ്, കൈക്കാരന്മാരായ ആഗ്നല്‍ കൊമ്പന്, മാര്ട്ടിന് ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ഷാജി ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കും.