ധന്വന്തരി ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
1547801
Sunday, May 4, 2025 6:48 AM IST
എരുമപ്പെട്ടി: നവീകരിച്ച കൊച്ചിൻ ദേവസ്വം ബോർഡ് നെല്ലുവായ് ശ്രീ ധന്വന്തരി ആയുർവേദ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം തുറമുഖം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ആശുപത്രി കെട്ടിടം പുനർനിർമിച്ച് നൽകിയ വിജയരാമസ്വാമിയെ മന്ത്രി ആദരിച്ചു. പഞ്ചകർമ ബ്ലോക്കിന്റെ ഉദ്ഘാടനം എ.സി. മൊയ്തീൻ എംഎൽഎ നിർവഹിച്ചു.
പുതിയതായി നിർമിക്കുന്ന ബ്ലോക്കിന്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്് കെ. രവീന്ദ്രൻ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എസ്.ആർ. ഉദയകുമാർ, മെമ്പർ കെ.പി അജയൻ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, വാർഡ് മെമ്പർ എം.സി. ഐജു, റിസർച്ച് സെന്റർ ചെയർമാൻ പി.സി. അബാൽ മണി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡോ. രാജഗോപാലൻ, ഡോ. വാസുദേവൻ മൂസ്, ഡോ. ഡി. രാമനാഥൻ, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.