കേരള ലേബര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പുതുക്കാട് മേയ്ദിനാഘോഷം നടത്തി
1547413
Saturday, May 3, 2025 1:54 AM IST
പുതുക്കാട്: തൃശൂര്‍ അതിരൂപത കേരള ലേബര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പുതുക്കാട് മേയ്ദിനാഘോഷം നടത്തി. രാവിലെ പുതുക്കാട് പള്ളിയില്‍നിന്നു മേയ്ദിന റാലി നടന്നു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ വേദിയില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന നടന്നു.
തുടര്‍ന്നുനടന്ന തൊഴിലാളി സംഗമവും പൊതുസമ്മേളനവും മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. കെഎല്‍എം അതിരൂപത പ്രസിഡന്റ്് മോളി ജോബി അധ്യക്ഷതവഹിച്ചു.
ഫാ. അരുണ്‍ വലിയതാഴത്ത് മേയ്ദിന സന്ദേശംനല്കി. ഫാ. പോള്‍ തേക്കാനത്ത് അനുഗ്രഹപ്രഭാഷണം നടത്തി.
ഫാ. പോള്‍ മാളിയമ്മാവ്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. ബാബുരാജ്, വൈസ് പ്രസിഡന്റ് ഷൈനി ജോജു, അല്‍ജോ പുളിക്കന്‍, സെബി കൊടിയന്‍, ബേബി വാഴക്കാല, ജെയ്സണ്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.