ദേവാലയങ്ങളിൽ തിരുനാൾ
1547783
Sunday, May 4, 2025 6:36 AM IST
പഴുവിൽ സെന്റ് ആന്റണീസ്
പഴുവിൽ: വിശുദ്ധ അന്തോണീസിന്റെ തീർഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിനു തുടക്കമായി. ഇന്നലെ വൈകീട്ട് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് പഴുവിൽ ഫൊറോന വികാരി റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഇടവകപള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം തീർഥകേന്ദ്രത്തിൽ സമാപിച്ചു.
അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, മാനേജിംഗ് ട്രസ്റ്റി ടിന്റോ ജോസ്, ട്രസ്റ്റിമാരായ ഡിനോ ദേവസി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, തിരുനാൾ ജനറൽകൺവീനർ ആന്റൺ വർഗീസ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ 6.30 ന് ഇടവകപള്ളിയിലും എട്ടിനും 10.30നും വൈകീട്ട് നാലിനും തീർഥകേന്ദ്രത്തിലും വിശുദ്ധ കുർബാന ഉണ്ടാ യിരിക്കും. അടിമസമർപ്പണം കാലത്ത് 10 നും ആഘോഷമായ തിരുനാൾ പാട്ടുകുർബാന കാലത്ത് 10.30 നും ഉച്ചയ്ക്ക് രണ്ടുവരെ നേർച്ചയൂട്ടും ഉണ്ടാകും.
വൈകിട്ട് നാലിനു വിശുദ്ധ കുർബാനയ്ക്കു ശേഷം തീർഥകേന്ദ്രത്തിൽനിന്ന് ഇടവകപള്ളിയിലേക്ക് പ്രദക്ഷിണം. പ്രദക്ഷിണശേഷം ബാൻഡ് വാദ്യം എന്നിവ ഉണ്ടാകും.
മറ്റം നിത്യസഹായമാതാ
മറ്റം: നിത്യസഹായ മാതാവിന്റെ തിരുനാളാഘോഷം ഇന്നു നടക്കും. തിരുനാളിന്റെ ഭാഗമായി നടന്ന കിരീട സമർപ്പണത്തിന് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വം വഹിച്ചു. തുടർന്ന് മാതാവിന്റെ രൂപം എഴുന്നള്ളിപ്പ് നടന്നു.
തിരുനാൾ ദിനമായ ഇന്നു രാവിലെ 5.30, 7, 8.30 നും ഉച്ചതിരിഞ്ഞ് നാലിനും വിശുദ്ധകുർബാനകൾ. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് പറപ്പൂർ ഫൊറോന വികാരി ഫാ. സെബി പുത്തൂർ നേതൃത്വം നൽകും . ഫാ.ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകും. നാളെ മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങളാണ്.
തിരുത്തിപ്പറമ്പ് സെന്റ് ജോസഫ്
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, ഒന്‍പതിന് പ്രസുദേന്തിവാഴ്ച. 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്ലെസിൻ ഒഎഫ്എം മുഖ്യകാർമികനാകും. ഫാ. സിന്റോ നങ്ങിണി തിരുനാൾ സന്ദേശം നൽകും.
വൈകീട്ട് നാലിന് നടക്കുന്ന വിശുദ്ധ കുർബാനയ് ക്ക് മുണ്ടത്തിക്കോട് പള്ളി വികാരി ഫാ. ഫ്രാങ്കോ പുത്തിരി കാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഫാൻസി വെടിക്കെട്ടും നടക്കും. നാളെ രാത്രി ഏഴിന് തൃശൂർ കലാസദന്റെ ഗാനമേള ഉണ്ടാകുമെന്ന് ഇടവക വികാരി ഫാ. ജോൺസൻ അരിമ്പൂർ അറിയിച്ചു.
അമലനഗർ സെന്റ് ജോസഫ്സ്
അമലനഗർ: സെന്റ് ജോസഫ്സ് പള്ളിയിലെ സംയുക്തതിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 5.45 നു വിശുദ്ധ കുർബാനയ്ക്കുശേഷം തിരുശേഷിപ്പുപ്രതിഷ്ഠ, ലില്ലിപ്പൂസമർപ്പണം എന്നിവ ഉണ്ടായിരിക്കും. രാവിലെ ഒൻപതിനു നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് അതിരൂപത വൈസ് ചാൻസലർ ഫാ. ഷിജോ ചിരിയങ്കണ്ടത്ത് മുഖ്യകാർമികനായിരിക്കും. ഫാ. ഡിറ്റോ കൂള സന്ദേശം നൽകും. വൈകീട്ട് അഞ്ചിനു പ്രദക്ഷിണം, രാത്രി ഒൻപതിനു തിരുശേഷിപ്പ് ആശീർവാദം എന്നിവയും ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ഫിനോഷ് കീറ്റിക്ക അറിയിച്ചു.
ഇന്നലെ നടന്ന ആഘോഷമായ പാട്ടുകുർബാനയ്ക്കും കൂടുതുറക്കൽ ശുശ്രൂഷയ്ക്കും പറപ്പൂർ ഫൊറോന വികാരി ഫാ. സെബി പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. തിരുസ്വരൂപപ്രതിഷ്ഠ, മെഗാ ബാൻഡ് വാദ്യം, ഫാൻസി വെടിക്കെട്ട് എന്നിവയും ഉണ്ടായിരുന്നു.
ചെന്പൂക്കാവ് തിരുഹൃദയ
തൃശൂർ: ചെന്പൂക്കാവ് തിരുഹൃദയ ദേവാലയത്തിൽ സംയുക്ത തിരുനാളിനോടനുബന്ധിച്ചുനടന്ന കൂടുതുറക്കൽ കർമം അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് നിർവഹിച്ചു. വികാരി ഫാ. ജോയ് അടന്പുകുളം, തിരുനാൾ ജനറൽ കണ്‍വീനർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള, കൈക്കാരന്മാരായ പോൾ മാളിയേക്കൽ, ജോണ്‍ പടുതല, ബിനോ കുണ്ടുകുളം, വിനോജ് ചെറുവത്തൂർ എന്നിവർ നേത്രത്വം നൽകി.
വടക്കെ കാരമുക്ക് സെന്റ് ജോസഫ്
കണ്ടശാംകടവ്: വടക്കെ കാരമുക്ക് സെന്റ് ജോസഫ് കുരിശുപള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. ഫാ. പ്രതീഷ് കല്ലറയ്ക്കൽ കൊടിയേറ്റം നിർവഹിച്ചു. ഫാ. അജിത്ത് ചിറ്റിലപ്പിള്ളി നവനാൾ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികനായി. 10, 11 തീയതികളിലാണ് തിരുനാൾ. തിരുനാൾവരെ എല്ലാദിവസവും വൈകിട്ട് 5.30ന് തിരുക്കർമങ്ങൾ ഉണ്ടാകും. ട്രസ്റ്റിമാരായ ആന്റണി ചിറയത്ത്, ജോസഫ് ചെറുവത്തൂർ, കൺവീനർ പോൾസൺ വടക്കേത്തല എന്നിവർ നേതൃത്വം നൽകി.
പാറേന്പാടം സെന്റ് ആന്റണീസ്
പാറേന്പാടം: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാൾ ആഘോഷത്തിനു തുടക്കമായി. വികാരി ഫാ. പോൾ അറയ്ക്കൽ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണാർഥം ഇടവകയിലെ 25 കുടുംബങ്ങൾക്കു പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.
വിശുദ്ധ കുർബാനയ്ക്ക് ഫാ. ബിജു കോലങ്കണ്ണി കാർമികത്വം വഹിച്ചു. പ്രസുദേന്തിവാഴ്ചയ്ക്കുശേഷം വിവിധ സമുദായങ്ങൾക്ക് അന്പ്, വള വെഞ്ചരിച്ചുനൽകി. തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, അന്പ് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരുന്നു.
ഇന്നുരാവിലെ 10.30 നു നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. സെബി കാഞ്ഞിരത്തിങ്കൽ കാർമികത്വം വഹിക്കും. ഫാ. ഡേവിസ് ചക്കാലയ്ക്കൽ സന്ദേശം നൽകും. വൈകീട്ട് 4.30 ന് വിശുദ്ധ കുർബാന, പ്രദക്ഷിണം. രാത്രി ഏഴിന് ഗാനമേള. നാളെ രാവിലെ 6.30 ന് മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ ഉണ്ടായിരിക്കും. ആഘോഷപരിപാടികൾക്കു വികാരി ഫാ. പോൾ അറയ്ക്കൽ, ജനറൽ കണ്‍വീനർ എം.ടി. പോൾസണ്‍, കൈക്കാരന്മാരായ പോൾ മണ്ടുംപാൽ, ഷാജു മേഞ്ചേരി, സജി മഞ്ഞപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
കുരിയച്ചിറ സെന്റ് ജോസഫ്സ്
കുരിയച്ചിറ: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 94-ാം പ്രതിഷ്ഠാ തിരുനാളിനോടനുബന്ധിച്ചുള്ള കൂടുതുറക്കൽ ശുശ്രൂഷ വികാരി ഫാ. തോമസ് വടക്കൂട്ട് നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജിയോ വേലൂക്കാരൻ, അജപാലനസഹായി ഫാ. അക്ഷയ് കുന്നേൽ എംഎസ്ജെ, ജനറൽ കണ്‍വീനർ ഡോ. മോജോ കാക്കശേരി, നടത്തുകൈക്കാരൻ ഡേവിഡ് കുണ്ടുകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.