ചെമ്പുച്ചിറ സ്കൂളില്‍ നിര്‍മിക്കുന്ന വര്‍ണക്കൂടാരത്തിന് ശിലാസ്ഥാപനം നടത്തി
1548002
Monday, May 5, 2025 1:58 AM IST
ചെമ്പുച്ചിറ: എസ്എസ്കെയുടെ സ്റ്റാഴ്സ് പദ്ധതി പ്രകാരം 10 ലക്ഷം ചെലവില്‍ ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിക്കുന്ന വര്ണകൂടാരത്തിന് ശിലാസ്ഥാപനം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജിഷ ഹരിദാസ്, പിടിഎ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, വിദ്യാലയ വികസന സമിതി ചെയര്മാന് ടി.ബാലകൃഷ്ണമേനോന്, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എന്‍.എസ്. വിദ്യാധരന്, കൊടകര ബിപിസി വി.ബി.സിന്ധു, ടി.ബി. ശിഖാമണി, പ്രിന്‍സിപ്പൽ ടി. സതീഷ്, പ്രധാനധ്യാപിക കൃപ കൃഷ്ണന്, സീനിയര്‍ അധ്യാപിക കെ.ജി.ഗീത എന്നിവര്‍ പ്രസംഗിച്ചു.