ദേവാലയങ്ങളിൽ തിരുനാൾ
1547994
Monday, May 5, 2025 1:58 AM IST
പറപ്പൂർ സെന്റ് ജോൺസ് നെപുംസ്യാൻ
പറപ്പൂർ: സെന്റ് ജോൺസ് നെപുംസ്യാൻ ഫൊറോന ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാന്റെയും വിശുദ്ധ അൽഫോൻസാ മ്മയുടെയും സംയുക്ത തിരുനാളിനു കൊടിയേറി.
9, 10, 11 ദിവസങ്ങളിലാണു ആഘോഷിക്കുന്നത്. തിരുക്കർമങ്ങൾക്കു വികാരി ഫാ. സെബി പുത്തൂർ, അസി. വികാരി ഫാ. ക്രിസ്റ്റോ മഞ്ഞളി, നടത്തു കൈക്കാരൻ ഫ്രാൻസിസ് നീലങ്കാവിൽ, പി.വി. ജോസ്, സി.വി. ഇനാശു, പി.ആർ. ജോസഫ്, ജനറൽ കൺവീനർ പി.ഒ. ഷാജു എന്നിവർ നേതൃത്വം നൽകി.
പൂത്തോൾ
സെന്റ് ആന്റണീസ്
പൂത്തോൾ: പൂത്തോൾ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഉൗട്ടുതിരുനാൾ കൊടിയേറ്റം ഫാ. ജോസ് ചാലക്കൽ നിർവഹിച്ചു. ഇന്നുമുതൽ എല്ലാ ദിവസവും വൈകീട്ട് ആറിനും രാവിലെ 6.15നും ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന. 10ന് വൈകിട്ട് കൂടുതുറക്കൽ, ജപമാല പ്രദക്ഷിണം.
11നു രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു സാഗർ രൂപത മുൻ മെത്രാൻ മാർ ആന്റണി ചിറയത്ത് മുഖ്യകാർമികനാകും. തുടർന്നു പ്രദക്ഷിണവും ഉൗട്ടുസദ്യ വെഞ്ചരിപ്പും നടക്കും.
മറ്റം നിത്യസഹായ മാതാ
മറ്റം: നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിലെ തിരുനാളിന് വിശ്വാസികളുടെ തിരക്ക്. തിരുനാൾ ദിനത്തിൽ രാവിലെ പത്തിനു നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് പറപ്പൂർ ഫൊറോന വികാരി ഫാ. സെബി പുത്തൂർ കാർമികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകി. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടന്നു. വൈകീട്ട് വിശുദ്ധ കുർബാനയ്ക്കുശേഷം തീർഥകേന്ദ്രത്തിലേക്ക് ആഘോഷമായ കിരീടം എഴുന്നള്ളിപ്പും രാത്രി മെഗാ ബാൻഡ് മേളവും ഉണ്ടായി.
വികാരി റവ.ഡോ. ഫ്രാൻസിസ് ആളൂർ, അസി. വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ, ട്രസ്റ്റിമാരായ സി.കെ. ജോയ്, ജോൺസൺ കാക്കശേരി, പി.എ. സ്റ്റീഫൻ, ജോൺസൺ സി. തോമസ്, ജനറൽ കൺവീനർ എം.ജെ. ജോഷി, ആൽ ബർട്ട് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങളാണ്.
പഴുവിൽ
സെന്റ് ആന്റണീസ്
പഴുവിൽ: വിശുദ്ധ അന്തോണീസിന്റെ തീർഥകേന്ദ്രത്തിൽ ഊട്ട് തിരുനാൾ ആഘോഷിച്ചു. രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സാജൻ വടക്കൻ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ഷിംജോ എസ് ഡിവി തിരുനാൾ സന്ദേശം നൽകി. ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികത്വം വഹിച്ചു. വൈകീട്ട് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം തീർഥകേന്ദ്രത്തിൽ നിന്ന് പ്രദക്ഷിണം ആരംഭിച്ച് ഇടവകപള്ളിയിൽ സമാപിച്ചു. പ്രദക്ഷിണശേഷം വർണമഴയും ബാൻഡ് വാദ്യവും ഉണ്ടായിരുന്നു.
പഴുവിൽ ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ടിന്റോ ജോസ്, ഡിനോ ദേവസി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺ വീനർ ആന്റൺ വർഗീസ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 11 നാണ് എട്ടാമിടം.