ആൽമരംവീണ് വീടുകൾ തകർന്നു
1547993
Monday, May 5, 2025 1:58 AM IST
തിരുവില്വാമല: പട്ടിപ്പറമ്പ് തീണ്ടാപ്പാറ അയ്യപ്പൻ ക്ഷേത്രത്തിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ആൽമരത്തിന്റെ കൂറ്റൻ കൊമ്പ് ഒടിഞ്ഞുവീണു സമീപത്തെ വീടുകൾ തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. പള്ളിത്തൊടി രാമകൃഷ്ണൻ, താഴത്തെ ധനലക്ഷ്മി എന്നിവരുടെ വീടുകളാണു തകർന്നത്.
മരക്കൊമ്പുവീണ് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. സമീപത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള കാര്യാട്ട്കളം അത്താണിയും നിലം പൊത്തി. മണിക്കൂറുകളോളം വൈദ്യുതി വിതരണവും നിലച്ചു. ഇന്നലെ ഉച്ചയോടെയാണ് ഗതാഗതവും വൈദ്യുതി വിതരണവും സാധാരണ നിലയിലായത്.