ഫാമിലിറ്റി റിക്രിയേഷൻ ക്ലബ് സിൽവർജൂബിലി ആഘോഷം ഇന്ന്
1547779
Sunday, May 4, 2025 6:36 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങളും കലാകായിക പ്രവർത്തനങ്ങളും നടത്തി വരുന്ന ഫാമിലി റിക്രിയേഷൻ ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് കാടുകുറ്റി പാരിഷ് ഹാളിൽ നടക്കുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ്് പയസ് പാറയിൽ അധ്യക്ഷത വഹിക്കും.
സനീഷ് കുമാർ ജോസഫ് എംഎൽഎ, ഗ്രാവപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഏഴിന്് കൊച്ചിൻ ന്യൂമാക്സിന്റെ മ്യൂസിക്കൽ ഡാൻസ് നൈറ്റ് നടക്കും.
പത്രസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ്് പയസ് പാറയിൽ, സെക്രട്ടറി ഷിബു വട്ടോലി, കൺവീനർ ബെന്നി തേലക്കാട്ട്, റോബിൻ ജോയ് എന്നിവർ പങ്കെടുത്തു.