അമ്പ് പ്രദക്ഷിണത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി
1548000
Monday, May 5, 2025 1:58 AM IST
മുരിയാട്: അമ്പുപ്രദക്ഷിണത്തിനിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞ് കയറി നിരവധി പേര്‍ക്ക് പരിക്ക്.
മുരിയാട് സെന്റ് ജോസഫ് ദേവാലയത്തിലെ അമ്പ്പ്രദക്ഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. വേഴക്കാട്ടുക്കര സെന്ററില്‍ നിന്നു പള്ളിയിലേയ്ക്ക് നടന്ന അമ്പ് പ്രദക്ഷിണത്തിനിടയിലേക്കാണ് ബൈക്ക് പാഞ്ഞുകയറിയത്. 12 പേര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചാലക്കുടി സെന്റ്് ജെയിംസ് ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, കറുകുറ്റി അഡ്ലക്സ് ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു.
ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മുരിയാട് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.