അന്ത്യഅത്താഴം വികലമായി ചിത്രീകരിച്ചതു പ്രതിഷേധാർഹം: കത്തോലിക്ക കോണ്ഗ്രസ്
1547775
Sunday, May 4, 2025 6:36 AM IST
തൃശൂർ: രാഷ്ട്രീയകിടമത്സരങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ അന്ത്യഅത്താഴചിത്രം വികലമായി അവതരിപ്പിച്ചതിൽ കത്തോലിക്ക കോണ്ഗ്രസ് തൃശൂർ അതിരൂപതാസമിതി പ്രതിഷേധിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനസമ്മേളനത്തിനോടനുബന്ധിച്ചുള്ള രാഷ്ട്രീയതർക്കങ്ങൾക്കു കണക്കുതീർക്കാൻ തിരുവത്താഴമേശയിൽ ഒരു ഉന്നതരാഷ്ട്രീയനേതാവിനു സ്ഥാനംനൽകി അനാദരിച്ചതിൽ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയും നേതാക്കളും മാപ്പുപറയണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.