വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
1547377
Saturday, May 3, 2025 1:34 AM IST
മാന്ദാമംഗലം: വീട്ടിലെ പമ്പ് സെറ്റിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മാന്ദാമംഗലം ഊന്ന് കല്ലിങ്കൽ പരേതനായ വർഗ്ഗീസ് ഭാര്യ ഏലിയാമ്മ (74) ആണ് മരിച്ചത്. പമ്പ് സെറ്റ് ഓൺ ചെയ്ത ശേഷം വെള്ളം തിരിച്ച് വിടുന്നതിന് വേണ്ടി വാൾവ് തിരിക്കുന്നതിനിടയിലാണ് ഇവർ ഷോക്കേറ്റ് തെറിച്ച് വീണത്.
കരച്ചിൽ കേട്ട് ഓടി കൂടിയ നാട്ടുക്കാർ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ബിന്ദു, ബിസി, ബിജി. മരുമക്കൾ: ബാബു , ബെജി, ബിനു. സംസ്കാരം ഇന്ന് മൂന്നിന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.