ചേതന കോളജിൽ ചീരവിളവെടുപ്പ് നടത്തി
1547782
Sunday, May 4, 2025 6:36 AM IST
തൃശൂർ: ചേതന കോളജ് ഓഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്സ് എൻഎസ്എസ് യൂണിറ്റിൽ വളർത്തിയ ചീരയുടെ വിളവെടുപ്പ് സെന്റ് തോമസ് കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. അനിൽ ജോർജ് സിഎംഐ ഉദ്ഘാടനം ചെയ്തു. ചേതന കോളജ് പ്രിൻസിപ്പൽ അരുണ്‍ ജോണ്‍ മണി അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.പി. അമൃത, വൈസ് പ്രിൻസിപ്പൽ എം.എം. ഗ്രീഷ്മ, വകുപ്പുമേധാവികളായ നിക്കോൾ മരിയ ഗോമസ്, ക്രിസ്, അഡ്മിനിസ്ട്രേറ്റർ ടോണി തുടങ്ങിയവർ പങ്കെടുത്തു.