ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ആ​ളൂ​ര്‍ മാ​നാ​ട്ടു​കു​ന്ന് പെ​രി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മു​റി ര​തീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന ര​തീ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വെ​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ പോ​ട്ട ഉ​റു​മ്പും​കു​ന്ന് ചാ​ല​ച്ച​ന്‍ വീ​ട്ടി​ല്‍ വി​നു (25 ) എ​ന്ന​യാ​ളു​ടെ അ​മ്മാ​വ​ന്‍റെ ക​ല്ലേ​റ്റും​ക​ര മാ​നാ​ട്ടു​കു​ന്ന് ഉ​ള്ള വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി അ​മ്മാ​വ​ന്‍റെ വീ​ട്ടി​ല്‍ സം​സാ​രി​ച്ചി​രു​ന്ന വി​നു​വി​നെ ക​ത്തി​വീ​ശി കൊ​ല​പ്പെ​ടു​ത്താ​ന്‍ ര​തീ​ഷ് ശ്ര​മി​ച്ച​താ​ണ് കേ​സ്.

ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം ​അ​ഫ്‌​സ​ലി‍​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​റി ര​തീ​ഷ് ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റൗ​ഡി​യാ​ണ്. ര​തീ​ഷി​ന് കൊ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ട് വ​ധ​ശ്ര​മ​കേ​സു​ക​ളും ഒ​രു ക​വ​ര്‍​ച്ച കേ​സും ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ട് വ​ധ​ശ്ര​മ​കേ​സു​ക​ളും മൂ​ന്ന് അ​ടി​പി​ടി​കേ​സു​ക​ളും അ​ട​ക്കം എ​ട്ട് ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ ഉ​ണ്ട്.

സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സു​മേ​ഷ്, സു​രേ​ന്ദ്ര​ന്‍, സ്റ്റീ​ഫ​ന്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ്രീ​ജി​ത്ത്, ഹ​രി​കൃ​ഷ്ണ​ന്‍, അ​നീ​ഷ്, അ​നൂ​പ്, നി​ഖി​ല്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.