പുല്ലൂര്‍ സെന്റ്് സേവിയേഴ്സ് ഇടവകയുടെ 48-ാം വാര്‍ഷികാഘോഷം നടന്നു
1548001
Monday, May 5, 2025 1:58 AM IST
പുല്ലൂര്‍: സെന്റ്് സേവിയേഴ്സ് ഇടവകയുടെ 48ാം വാര്‍ഷിക ആഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോയ് വട്ടോളി അധ്യക്ഷത വഹിച്ചു.
സന്യാസത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഫാ. ഡേവിസ് ചക്കാലമറ്റത്ത്, സിസ്റ്റര്‍ മരിയ വെര്‍ജിന്‍, നിര്‍ധനര്‍ക്ക് ഭൂമിദാനം ചെയ്ത ജയ്സണ്‍ പേങ്ങി പറമ്പില്‍, മതബോധന പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹന്ന ഷാജു എന്നിവരെ ആദരിച്ചു.
ഫാ. ആല്വിന് അറക്കല്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് അക്കരക്കാരന്‍, കൈക്കാരന് ലിസണ്‍ മാടാനി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ്് ജോണി താക്കോല്ക്കാരന് എന്നിവര്‍ സംസാരിച്ചു.