ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
1547375
Saturday, May 3, 2025 1:33 AM IST
മാള: പൊയ്യയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊയ്യ സ്വദേശി ഇട്ടിയത്ത് പറമ്പിൽ അനിൽകുമാർ (43)ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാനാഞ്ചേരിക്കുന്നു കുട്ടിച്ചിറ പാലത്തിനു സമീപത്തു വച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തലകീഴായ് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.