മരങ്ങൾ മുറിച്ചുമാറ്റി
1547408
Saturday, May 3, 2025 1:53 AM IST
തൃശൂർ: പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട്, കുടമാറ്റം എന്നിവ തടസമില്ലാതെ ആസ്വദിക്കുന്നതിനായി തേക്കിൻകാട് മൈതാനത്തിലെ മരങ്ങളുടെ കൊന്പുകൾ മുറിച്ചുമാറ്റി.
പോലീസിന്റെ നിർദേശപ്രകാരം വടക്കുന്നാഥ ദേവസ്വമാണ് തെക്കേഗോപുരനടയിലെ മൂന്നു മരങ്ങളുടെ കൊന്പുകൾ മുറിച്ചുമാറ്റിയത്.
പോടുവീണ് നശിച്ച മറ്റൊരു മരവും കഴിഞ്ഞദിവസം സുരക്ഷ മുൻ നിർത്തി മുറിച്ചുമാറ്റിയിരുന്നു.