കൂട്ടായ്മയുടെ പൂരത്താളമാകാൻ പ്രമാണിമാർ
1547813
Sunday, May 4, 2025 6:48 AM IST
രണ്ടിടത്തും പ്രമാണിയാകാൻ ഭാഗ്യം
ഇലഞ്ഞിത്തറ മേളത്തിനു പ്രമാണിയാകാൻ സാധിച്ചതിന്റെ സന്തോഷവും എല്ലാ ഗുരുക്കന്മാർക്കുമൊപ്പം കൊട്ടാൻ സാധിച്ചതിന്റെ ഈശ്വരകടാക്ഷവും അനിയൻമാരാർ പങ്കുവച്ചു. തിരുവമ്പാടിക്കും പാറമേക്കാവിനും പ്രമാണിയാകാൻ ഭാഗ്യം സിദ്ധിച്ചൊരാൾ ഞാൻമാത്രമേ ഉണ്ടാകൂ. പൂരത്തിൽ 36 വർഷം പാറമേക്കാവിനുവേണ്ടി കൊട്ടി; 12 വർഷം തിരുവമ്പാടിക്കും.
ഇതിനിടെ, 36 വർഷം കഴിഞ്ഞ് പ്രമാണി മാറേണ്ട ഒരു സാഹചര്യമുണ്ടായപ്പോൾ ഞാൻ വിചാരിച്ചു എനിക്കാണു കിട്ടേണ്ടതെന്ന്. കിട്ടിയില്ല, അപ്പോൾ തിരുവമ്പാടിക്കുവേണ്ടിയും കൊട്ടാൻ പോയില്ല. 12 വർഷം ചെറുപൂരങ്ങൾക്കു വേണ്ടിമാത്രം കൊട്ടി. ഇപ്പോൾ ചെറുപൂരങ്ങൾ വലിയ പൂരമായി മാറി. ചൂരക്കാട്ടുകര, കണിമംഗലം, കാരമുക്ക് പൂരങ്ങൾക്കുവേണ്ടിയാണു കൊട്ടിയിട്ടുള്ളത്. 79 വയസായെങ്കിലും കൊട്ടുമ്പോൾ ക്ഷീണം ഒട്ടും തോന്നാറില്ല, ആവേശമാണ്.
ഉച്ചയ്ക്കു പാറമേക്കാവിൽനിന്നാണ് ഇലഞ്ഞിത്തറ മേളം ആരംഭിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽനിന്ന് പാണികൊട്ടി, ചെമ്പടമേളത്തോടെ പുറത്തേക്കു കടക്കും. 15 ആന നിരന്നുനിന്ന് ചെമ്പടമേളം പതികാലത്തിൽ വളരെയധികം കൊട്ടിനിൽക്കും. ഈ സമയത്തു കുടമാറും. ഇത്രയുംനേരം ചെമ്പടമേളം തന്നെയായിരിക്കും. ചെമ്പട കലാശിച്ച് പാണ്ടിമേളം തുടങ്ങും. പാണ്ടിതുടങ്ങി ഒരു കലാശം കഴിഞ്ഞാൽ നേരേ വടക്കുന്നാഥൻ ഇലഞ്ഞിത്തറയിലേക്ക്. 2.30ഓടെ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം തുടങ്ങും. നാലരയോടെ മേളം കൊട്ടിക്കലാശിക്കും. ഇലഞ്ഞിത്തറയിൽ ഇരുന്നൂറ്റമ്പതും അതിൽ കൂടുതലും കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്.
ശ്രീമൂലസ്ഥാന മേളമെന്നു വിളിക്കാം
ഇലഞ്ഞിത്തറ മേളവും തിരുവന്പാടി മേളവുമെല്ലാം ഒന്നുതന്നെ, സഹകരണമാണ് ആവശ്യം. എല്ലാവരും ഒരുമിച്ചുനിന്നാലേ മേളം നന്നാവൂ. ഒരാൾക്കു ചെറിയൊരു കുശുന്പുണ്ടായാൽ മേളം മോശമാകും. അവിടെ ഇലഞ്ഞിയുള്ളതുകൊണ്ട് ഇലഞ്ഞിത്തറമേളമായി. വേണമെങ്കിൽ ശ്രീമൂലസ്ഥാനമേളമെന്നു വിളിക്കാമെന്ന് ചേരാനെല്ലൂർ തമാശരൂപേണ പറഞ്ഞു.
മുന്പ് അനിയേട്ടൻ തിരുവന്പാടിപ്രമാണിയായപ്പോൾ ഒറ്റവാക്കേ പറഞ്ഞുള്ളൂ. ചേരാനെല്ലൂർ ശങ്കരൻകുട്ടി ഉണ്ടെങ്കിൽ വരാമെന്നാണ്. അങ്ങനെയാണ് എനിക്കൊരു സ്ഥാനംകിട്ടിയത്. ഞാനും അനിയേട്ടനും തമ്മിലുള്ള ബന്ധം 55 കൊല്ലത്തെയാണ്. എട്ടാമത്തെ വയസിലായിരുന്നു ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെ അരങ്ങേറ്റം. 13-ാമത്തെ വയസിൽ മേളംകൊട്ടാൻ തുടങ്ങി. 17-ാമത്തെ വയസിൽ പ്രമാണിയായി.
നാൽപതുകൊല്ലത്തോളം ചെറുപൂരങ്ങൾക്കു മേളവും പഞ്ചവാദ്യവും കൊട്ടിയിട്ടുണ്ട്. അനിയേട്ടൻ മുഖേന 2015ൽ തിരുവന്പാടിയിൽ രണ്ടാംചെണ്ടക്കാരനായി വന്നു. അങ്ങേരു പാറമേക്കാവിൽ പോയപ്പോൾ എനിക്കൊരു അവസരം കിട്ടി. ഇപ്പോൾ മൂന്നാമത്തെ വർഷമാണു പ്രമാണിയാകുന്നത്: ചേരാനെല്ലൂർ പറഞ്ഞു. ആദ്യമായി ആശാനെന്നു വിളിച്ചതു പെരുവനം കുട്ടൻമാരാരാണ്. 40 കൊല്ലം ചെറുപൂരങ്ങൾക്കു കൊട്ടി. പണ്ടു തിരുവന്പാടിയിൽ കൊട്ടിയിട്ടുണ്ട്.
ഒരു നിസാരകാര്യത്തിന് പിണങ്ങിപ്പോയ ആളാണ്. അന്ന് ആറാമത്തെ ചെണ്ടക്കാരനായിരുന്നു. കഴിഞ്ഞവർഷം 17 ഇടംതലയാണു കൊട്ടിയത്. ഒരു കണക്കുവിട്ട് മേളത്തിനു ചെണ്ടക്കാരുണ്ടായാലും ബുദ്ധിമുട്ടാണ്. പെരുന്പാവൂർ ആറാട്ടുപാണ്ടിക്ക് ഞാൻ 25 ചെണ്ടയ്ക്കു കൊട്ടിയിട്ടുണ്ട്. 45 കൊന്പ്, 41 കുഴൽ. മൊത്തം 700 ആള്. ഇപ്പോഴുള്ള പിള്ളേരെല്ലാം വൃത്തിയായി കൊട്ടുന്നവരാണ്, എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരാണ്. നമ്മളോടു കൂടുതൽ ഇഷ്ടമുള്ളവരാണ്.