ദേവാലയങ്ങളിൽ തിരുനാൾ
1547414
Saturday, May 3, 2025 1:54 AM IST
ഒല്ലൂർ മേരിമാതാ
ഒല്ലൂർ: മേരിമാതാ പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്തതിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കുകൂടി മുൻതൂക്കം കൊടുത്തുകൊണ്ടാണ് തിരുനാളാഘോഷം.
ഇന്നു രാവിലെ 5.45നു ദിവ്യബലി, 7.15നു ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്കു തൃശൂർ അതിരൂപത ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി കാർമികത്വം വഹിക്കും.
തുടർന്ന് യൂണിറ്റുകളിലേക്ക് അന്പ്, കിരീടം എഴുന്നള്ളിപ്പ്. ഒന്‍പതിന് ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം. വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി കാർമികനാകും. രാത്രി 10.30നു കുടുംബയൂണിറ്റുകളിൽനിന്നുള്ള അന്പുപ്രദക്ഷിണങ്ങൾ പള്ളിയിലേക്ക് എത്തിച്ചേരും.
തിരുനാൾദിനമായ നാളെ രാവിലെ 5.45നും 7.15നും ദിവ്യബലി, പത്തിന് ആഘോഷമായ പാട്ടുകുർബാനയ്ക്കു മഡോണനഗർ സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ. ജോയ് പുത്തൂർ കാർമികത്വം വഹിക്കും. ഫാ. ബാസ്റ്റിൻ പുന്നോലിപ്പറന്പിൽ സന്ദേശം നൽകും. വൈകീട്ട് നാലിനു ലദീഞ്ഞ്, ദിവ്യബലി, നൊവേന, പ്രദക്ഷിണം, വർണക്കാഴ്ച, ഫ്യൂഷൻ സംഗീതപരിപാടി.
തിങ്കളാഴ്ച രാവിലെ 5.45 ന് ദിവ്യബലി, 7.15ന് മരിച്ചവർക്കുള്ള അനുസ്മരണദിവ്യബലി, ഒപ്പീസ്. രാത്രി ഏഴിന് ടൗണ്‍ അന്പ് എന്നിവയാണ് പരിപാടികൾ.
ദേവാലയത്തിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കർമം മന്ത്രി കെ. രാജനും തിരുനാൾ സപ്ലിമെന്റ് പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റും നിർവഹിച്ചു. ഇന്നലെ നടന്ന കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികത്വം വഹിച്ചു.
തിരുനാളാഘോഷപരിപാടികളുടെ വിജയത്തിനായി വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, അസി. വികാരി ഫാ. ജിയോ ആലപ്പാട്ട്, ജനറൽ കണ്‍വീനർ റെയ്നി ജോസ് മൊയലൻ, കൈക്കാരൻമാരായ ഡേവിസ് ചെക്കനാത്ത്, പോൾ വാഴക്കാല, പോളി പെല്ലിശേരി, കിരണ്‍ കുരിയൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ചിയ്യാരം വിജയമാത
ചിയ്യാരം: വിജയമാത പള്ളിയിലെ വിജയമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫൊറോന വികാരി ഫാ. വർഗീസ് കൂത്തുർ കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ. പ്രിൻസ് പൂവത്തിങ്കൽ സഹകാർമികനായിരുന്നു. 10,11,12 തിയതികളിലാണ് തിരുനാൾ.
ഒമ്പതിന് രാത്രി മന്ത്രി കെ. രാജന് ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്യും. 10 ന് വൈകീട്ട് നാലിനുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം കുടുതുറക്കല്‍ ശുശ്രൂഷ, വിവിധ യൂണിറ്റുകളില്‍നിന്നുമുള്ള അമ്പ് എഴുന്നള്ളിപ്പുകൾ രാത്രി 10ന് പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ 11ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോയ് പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് തിരുനാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ഫ്യൂഷന്‍ അരങ്ങേറും.
വൈലത്തൂരിലെ
മാറ്റിവച്ച തിരുനാൾ
വടക്കേക്കാട്: വൈലത്തൂർ വിശുദ്ധ കുര്യാക്കോസ് സഹദയുടെ ദേവാലയത്തിൽ സംയുക്ത തിരുനാൾ നാളെ മുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ ആഘോഷി ക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തതിനെത്തുടർന്ന് മാറ്റിവച്ച തിരുനാളാണ് നാളെ മുതൽ ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി നാലു കപ്പേളകളിൽ കഴിഞ്ഞ ദിവസം കൊടിയേറ്റം നടത്തി. ആറു വിശുദ്ധരുടെ തിരുനാളാണ് സംയുക്തമായി നടത്തുന്നത്. കാരുണ്യത്തിന്റെ ഭാഗമായി നാളെ വിവിധ അനാഥാലയങ്ങളിലേക്കു ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. വിശുദ്ധ കുർബാനയ്ക്ക് ഫാ. ജാക്സൺ പാലക്കൽ മുഖ്യകാർമികനാകും. വൈകിട്ട് ഏഴിന് ദീപാലങ്കാര സ്വിച്ചോണും നിർവഹിക്കും.
അഞ്ചിനു രാവിലെ ദിവ്യബലിക്കുശേഷം തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവയ്ക്കൽ, രാത്രി 11.30 ന് മെഗാ ബാൻഡ് വാദ്യം. ആറിനു രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികനാകും. വൈകിട്ട് 5.30ന് പ്രദക്ഷിണം, ഏഴിന് വർണമഴ, ബാൻഡ് വാദ്യം. ഏഴിന് രാവിലെ 6.30 ന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന. രാത്രി ഏഴിന് മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. വർഗീസ് പാലത്തിങ്കൽ, ട്രസ്റ്റിമാരായ ഡേവിസ് അന്തിക്കാട്ട്, സണ്ണി പുലിക്കോട്ടിൽ, ജനറൽ കൺവീനർ ജോസ് വടക്കൻ, കുരിയാക്കോസ് തലക്കോട്ടൂർ, സണ്ണി വാഴപ്പിള്ളി, ജെറിൻ ജോസഫ് തുടങ്ങിയവർ പറഞ്ഞു.
തോന്നൂർക്കര
സെന്റ്് ജോസഫ്
ചേലക്കര: തോന്നൂർക്കര സെന്റ്് ജോസഫ് ദേവാലയത്തിൽ വിശു ദ്ധ യൗസേപ്പിതാവിന്റെയും വിശു ദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത ഊട്ടുതിരുനാൾ ഇന്ന് ആഘോഷിക്കും. വൈകീട്ട് നാലിന് തിരുനാൾ കുർബാനയ്ക്ക് ഫാ. ജോൺസൺ ഒലക്കേങ്കിൽ കാർമികനാകും.
പതിയാരം
സെന്റ് ജോസഫ്സ്
എരുമപ്പെട്ടി: പതിയാരം സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബ സ് ത്യാനോസിന്റെയും സംയുക്ത തിരുനാൾ സമാപിച്ചു. കുർബാനയ്ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ഭക്തി നിർഭരമായ പ്രദക്ഷിണ ത്തോടെയാണു തിരുനാളിനു സമാപനമായത്. ഫാൻസി വെടി ക്കെട്ടും ഗാനമേള യും നടന്നു. തിരുനാൾ ആഘോഷ പരിപാടികൾക്ക് ഇടവക വികാരി ഫാ. ലിയോ പുത്തൂർ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അന്തിക്കാട് മാത്യു ജോൺസൺ, കൈക്കാരൻമാരായ അന്തിക്കാട് ഫ്രാൻസിസ് വിൻസൻ, ആളൂർ ഔസേപ്പ് ലേവി, ചിറയത്ത് ആൻസൻ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
തിരുത്തിപ്പറമ്പിൽ
കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി
വടക്കാഞ്ചേരി: കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി. തിരുത്തിപ്പറമ്പ് സെന്റ്് ജോസഫ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോടനുബന്ധിച്ച് നിർധന കുടും ബത്തിന് നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിന്റെ താക്കോലാണ് പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്കിടെ കൈമാറിയത്. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ താക്കോൽദാനം നിർവഹിച്ചു. ഇടവക വികാരി ഫാ. ജോൺസൻ അരിമ്പൂർ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ പ്രിൻസൺ ചിരിയങ്കണ്ടത്ത്, ട്രസ്റ്റിമാരായ ഡേവിഡ് ഒലക്കേ ങ്കിൽ, ഫ്രാൻസിസ് കൊള്ളന്നൂർ, ഫ്രാൻസിസ് ചീരൻ, പിആർഒ അഡ്വ. തോമസ് കുര്യൻ എന്നിവർ നേതൃത്വം നൽകി. സ്ഥലം വാങ്ങി 15 ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചു നൽകിയത്.
മുല്ലശേരി നല്ല ഇടയന്
പാവറട്ടി: മുല്ലശേരി നല്ലിടയന്റെ ദേവാലയത്തിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു തുടക്കമായി. രാവിലെ നടന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഊട്ട് ഭക്ഷണ ആശീർവാദവും വിതരണവും നടന്നു. വികാരി ഫാ. ടിജോ ജോയ് മുള്ളക്കര തിരുനാൾ തിരുക്കർമങ്ങൾക്ക് സഹകാർമികനായി.
വൈകീട്ട് നടന്ന ദിവ്യബലിക്കും പ്രസുദേന്തി വാഴ്ചയ്ക്കും കണ്ടശാംകടവ് ഫൊറോന വികാരി ഫാ. റാഫേൽ ആക്കമറ്റത്തിൽ കാർമികത്വം വഹിച്ചു.
ഇന്നു രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, അമ്പ്, വള വെഞ്ചരിപ്പ്, വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിക്കൽ എന്നിവ നടക്കും. കുടുംബകൂട്ടായ്മകളുടെ അമ്പ് വള എഴുന്നള്ളിപ്പ് രാത്രി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലെത്തി സമാപിക്കും. തുടർന്ന് മെഗാ ബാൻഡ് മേളവും ഉണ്ടാകും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നീ തിരുക്കർമങ്ങൾക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും.
ഫാ. ഡിയോൺസ് കട്ടിളപ്പീടിക ഒഎഫ്എം തിരുനാൾ സന്ദേശം നൽകും. വൈകിട്ട് നാലിന് വിശുദ്ധ കുർബാനക്ക് ഫാ. ജോയ് കൂത്തൂർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. അഞ്ചിന് വൈ കീട്ട് ഏഴിന് തിരുനാൾ കമ്മിറ്റിയുടെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ കൊച്ചിൻ കലാഭവന്റെ ഗാനമേള.