ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ റോ​ഡി​ലു​ള​ള ബി​വ​റേ​ജ് ഷോ​പ്പി​ല്‍ സെ​യി​ല്‍​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ട്ടൂ​ര്‍ ലേ​ബ​ര്‍ സെ​​ന്‍റര്‍ ഒ​റ്റാ​ലി വീ​ട്ടി​ല്‍ സ​തീ​ശ​ന്‍ (53) എ​ന്ന​യാ​ളെ വെ​ട്ടു​ക​ത്തി കൊ​ണ്ട് അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി ക​ണ്ണ​മ്പു​ള്ളി വീ​ട്ടി​ല്‍ ഓ​ല​പീ​പ്പി സ​ജീ​വ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന സ​ജീ​വ​ന്‍ (45 ), പോ​ട്ട പ​ടി​ഞ്ഞാ​റെ​ത്ത​ല വീ​ട്ടി​ല്‍ ഫ്രി​ജോ (38 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഷോ​പ്പി​ന്‍റെ കൗ​ണ്ട​ര്‍ക്ലോ​സ്സ് ചെ​യ്ത് ഷ​ട്ട​ര്‍ താ​ഴ്ത്തി ഇ​ടു​ന്ന സ​മ​യം ഷോ​പ്പി​ലേ​ക്ക് ക​യ​റി വ​ന്ന സ​ജീ​വ​ന്‍, ഫ്രി​ജോ എ​ന്നി​വ​രോ​ട് ഷോ​പ്പി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​ന്‍ പ​റ​ഞ്ഞ​തി​ലു​ള​ള വി​രോ​ധ​ത്താ​ലാ​ണ് പ്ര​തി​ക​ള്‍ ജീ​വ​ന​ക്കാ​ര​നെ അ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ് ഷാ​ജ​ന്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ദി​നേ​ശ് കു​മാ​ര്‍, മു​ഹ​മ്മ​ദ് റാ​ഷി, പ്രൊ​ബേ​ഷ​ന്‍ എ​സ് ഐ ​സു​ബി​ന്‍, എ​എ​സ്ഐ ​ഉ​മേ​ഷ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ദി​നു​ലാ​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.