അപകടകരമായി ലോഡ് കയറ്റിയ വാഹനം പിടികൂടി
1546920
Wednesday, April 30, 2025 7:12 AM IST
തൃശൂർ: വാഹനത്തിനുമുകളിൽ അപകടകരമായി കന്പി കയറ്റിവന്ന വാഹനം തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് പിടികൂടി. വരന്തരപ്പിള്ളി സ്വദേശിയുടേതാണ് വാഹനം. ശക്തൻ സ്റ്റാൻഡിലെ സ്ഥാപനത്തിൽനിന്നു കന്പി കയറ്റി വരന്തരപ്പിള്ളിയിലേക്കുപോകുന്പോൾ ഒല്ലൂരിൽവച്ചാണ് പിടികൂടിയത്.
ഇരുപതിനായിരം രൂപ പിഴയും ചുമത്തി. വാഹനം പെട്ടെന്നു ബ്രേക്കിടേണ്ടിവന്നാൽ കന്പി മുന്നോട്ടുതെന്നി അപകടമുണ്ടാകുമെന്നും വലിപ്പംകൂടിയ വാഹനങ്ങൾ ലോഡ് കയറ്റാൻ ഉപയോഗിക്കണമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു പറഞ്ഞു.