കൊ​യ്യാ​തെ ഉ​പേ​ക്ഷി​ച്ച നെ​ൽ​പ്പാ​ട​ത്തു തീ​യി​ട്ടു, തീ ​പ​ട​ർ​ന്നു നാ​ശം
Thursday, May 9, 2024 1:29 AM IST
ചാ​ഴൂ​ർ: കോ​വി​ല​കം കോ​ൾ​പ്പ​ട​വി​ൽ കൊ​യ്യാ​തെ ഉ​പേ​ക്ഷി​ച്ച നെ​ൽ​പ്പാ​ട​ത്തു തീ​യി​ട്ട​തി​നെ​തു​ട​ർ​ന്ന് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി ക​ത്തി​പ്പ​ട​ർ​ന്നു. കൊ​യ്ത്തു​ക​ഴി​ഞ്ഞു പാ​ട​ത്തു സൂ​ക്ഷി​ച്ച നൂ​റ്റ​ന്പ​തോ​ളം വൈ​ക്കോ​ൽ​കെ​ട്ടു​ക​ളും ക​ത്തി​ന​ശി​ച്ചു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ ഫാം ​റോ​ഡി​ൽ അ​ട്ടി​യി​ട്ട നെ​ൽ​ചാ​ക്കു​ക​ളി​ലേ​ക്കു തീ ​പ​ട​ർ​ന്നി​ല്ല.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. മേ​നോ​ത്തു​പ​റ​ന്പി​ൽ രാ​ജ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ വ​ള്ളൂ​ർ താ​ഴ​ത്ത് കൊ​യ്തെ​ടു​ക്കാ​നാ​കാ​ത്ത 30 ഏ​ക്ക​ർ നെ​ൽ​പ്പാ​ട​ത്താ​ണു തീ​യി​ട്ട​ത്. തീ​പ​ട​ർ​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം വ്യാ​പി​ച്ചു.

വ​പ്പു​ഴ താ​ഴ​ത്തെ പാ​ട​ത്തു കെ​ട്ടി​യി​ട്ടി​രു​ന്ന ക​ല്ല​യി​ൽ ലി​ജു​വി​ന്‍റെ വൈ​ക്കോ​ൽ​കെ​ട്ടു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. നാ​ട്ടി​ക​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ചാ​ലി​ൽ​നി​ന്നു വെ​ള്ളം കോ​രി​യൊ​ഴി​ച്ചും പ​ച്ചി​ല​ച്ചി​ല്ല​ക​ൾ ഉ​പ​യോ​ഗി​ച്ചും തീ​യ​ണ​ച്ചു.