അന്തിക്കാട് കടന്നൽക്കുത്തേറ്റ് വിദ്യാർഥി മരിച്ചു
1423135
Friday, May 17, 2024 11:18 PM IST
അന്തിക്കാട്: പടിയം ചൂരക്കോട് കടന്നലിന്റെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റെയും മകൻ അനന്തകൃഷ്ണ (16) യാണു മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
വീടിനു മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണു കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് ആദ്യം അന്തിക്കാട് ഗവ. ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.