ദേവാലയങ്ങളിൽ തിരുനാൾ തുരുത്തിപ്പറമ്പ് പള്ളിയിൽ
1423547
Sunday, May 19, 2024 7:15 AM IST
തുരുത്തിപ്പറമ്പ്: പരിശുദ്ധ വരപ്രസാദമാത ദേവാലയത്തിൽ ഊട്ടുതിരുനാളിനു രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ കൊടി ഉയർത്തി. ഇന്നലെ കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവ നടന്നു.
ഇന്നുരാവിലെ 9.30 ന് പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാൾദിവ്യബലിക്കു ഫാ. ആൻജോ പുത്തൂർ കാർമികത്വം വഹിക്കും. ഫാ. സിജു കൊമ്പൻ സന്ദേശം നല്‍കും. തിരുനാൾപ്രദക്ഷിണം, ഊട്ടുനേർച്ച വെഞ്ചരിപ്പ്, വൈകീട്ട് ആറിന് ഇടവകദിനാഘോഷം, കലാസന്ധ്യ എന്നിവയാണ് പരിപാടികൾ.
കാറളം പള്ളിയിൽ
കാറളം: കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിലെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍, കൈക്കാരന്മാരായ ഡേവീസ് കരുതുകുളങ്ങര, ഷാജി ജോര്‍ജ് തേക്കാനത്ത്, തിരുനാള്‍ കണ്‍വീനര്‍ റോയ് ജോര്‍ജ് ചാക്കേരി എന്നിവര്‍ നേതൃത്വം നല്കി. 26 നു നേര്‍ച്ച ഊട്ടോടുകൂടി തിരുനാള്‍ ആഘോഷിക്കും.