മധ്യവയസ്കനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1423331
Saturday, May 18, 2024 10:45 PM IST
വടക്കാഞ്ചേരി: മധ്യവയസ്കനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രയിൽ നിന്നു വർഷങ്ങൾ മുമ്പ് തൊഴിലിനായി വടക്കാഞ്ചേരി മംഗലത്തെത്തി സ്ഥിരതാമസമാക്കിയ മംഗലം ചക്കുംചാത്ത് പറമ്പിൽ വീട്ടിൽ രമേശൻ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
ഇന്നലെ രാവിലെ ബന്ധുക്കൾ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിവരുന്നതിനിടെയാണ് വടക്കാഞ്ചേരി മംഗലം സാഫല്യം മണ്ഡപത്തിന് എതിർവശം റോഡിലുള്ള പുരയിടത്തിലെ കിണറിലാണ് ഇയാളെ മരിച്ചനിലയിൽകണ്ടെത്തിയത്.
മീൻ പിടിക്കാൻ പോയപ്പോൾ കാൽവഴുതി കിണറ്റിൽ വീണതാകാമെന്നാണ് കരുതുന്നത്. വടക്കാഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. വടക്കാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്.