ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
1423631
Sunday, May 19, 2024 11:29 PM IST
വൈപ്പിൻ: ബീച്ച് റോഡിൽ അശ്രദ്ധമായി ഓടിച്ച ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ചെറായി ചെറിയ ചാണാശേരി സതീഷ് (71) ആണ് മരിച്ചത്. പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന സുഹൃത്ത് ചെറായി കോമത്ത് സിദ്ധാർത്ഥൻ (70) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ചെറായി ബീച്ച് റോഡിൽ വലിയ വീട്ടിൽ കുന്ന് ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.
സ്കൂട്ടർ പോക്കറ്റ് റോഡിൽ നിന്നും ബീച്ച് റോഡിലേക്ക് കടക്കവെ പടിഞ്ഞാറ് നിന്ന് അമിത വേഗത്തിലും ആശ്രദ്ധമായും എത്തിയ ടിപ്പർ സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ സതീഷ് ഞായറാഴ്ച പുലർച്ചെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: രാജ് തീർത്ഥൻ, റെജിൻ തീർത്ഥൻ . മരുമകൾ:നിമിഷ രാജ്.