മഴ തുടങ്ങി; കർഷകർ കൃഷിയിടങ്ങളിലേക്ക്
1423202
Saturday, May 18, 2024 1:39 AM IST
മേലൂർ: കടുത്ത വേനലിനുശേഷം മഴ തുടങ്ങിയപ്പോൾ പുത്തൻപ്രതീക്ഷയുമായി കർഷകർ കൃഷിയിടത്തിലേക്ക്.
വേനൽ കടുത്തപ്പോൾ വെള്ളത്തിന്റെ ലഭ്യതയും ചൂടു കുടുതൽ കാരണം പച്ചക്കറികൾ പൂക്കാത്തതും ഈ വർഷത്തെ പ്രത്യേകതയായിരുന്നു. കൃഷിനാശം പൂലാനിയിലെ കർഷകർക്ക് പുതുമയുള്ള കാര്യമല്ല. പ്രളയവും കാറ്റും ഫംഗസ് ബാധയും കാരണം എല്ലാവർഷവും നാശനഷ്ടം ഉണ്ടാവാറുണ്ട്.
എന്നാൽ മഴ ലഭിച്ചതോടെ കാർഷിക ഗ്രാമമായ പൂലാനിയിലെ കർഷകർ കൃഷിപ്പണിക്കായി രംഗത്തിറങ്ങി. ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത് നേന്ത്രവാഴയും കപ്പയുമാണ്. അതിനുശേഷമാണ് മറ്റു പച്ചക്കറികൾ കൃഷിചെയ്യുന്നത്.