വല്ലൂരാൻ കുടുംബസംഗമവും ജൂബിലേറിയന് സ്വീകരണവും
1423684
Monday, May 20, 2024 1:48 AM IST
കൊരട്ടി: വല്ലൂരാൻ കുടുംബ സമിതി വാർഷികവും പൗരോഹിത്യത്തിന്റെ സുവർണ ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന് സ്വീകരണവും സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുയോഗം തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.ജോൺസൺ അധ്യക്ഷനായിരുന്നു. മാനന്തവാടി സെന്റ് കാമിലസ് വൈസ് റെക്ടർ ഫാ. ദീപു വല്ലൂരാൻ അനുഗ്രഹ പ്രഭാഷണം നടത്തി ജൂബിലേറിയനെ മെമന്റോ നൽകി ആദരിച്ചു. ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ വി.സി. മറുപടി പ്രസംഗം നടത്തി.
നവദമ്പതികളെയും സീനിയർ ദമ്പതികളെയും ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മികച്ച വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ഫാ. അഗസ്റ്റിൻ വല്ലൂരാൻ സീനിയർ, സിസ്റ്റർ കോൺസലാത്ത, ജോസ് പത്രോസ്, ജോമോൻ പൈലപ്പൻ, മെസ്റ്റിൻ സ്റ്റീഫൻ, ജോമോൾ ജോൺസൺ, വി.പി. ഡേവിസ്, ജിൻസി ജോഷി, റോസിലി ജോജോ, വി.പി.പോൾ, എയ്ഞ്ചൽ ജോഷി എന്നിവർ പ്രസംഗിച്ചു.