മുഖ്യാധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേർന്നു
1423674
Monday, May 20, 2024 1:32 AM IST
ചപ്പാരപ്പടവ്: അധ്യായന വർഷം ആരംഭിക്കാൻ പോകുന്നതിന് മുന്നോടിയായി ചപ്പാരപ്പടവ് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിലെ മുഖ്യാധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ നവരംഗ് പദ്ധതി വിശദീകരണം നടത്തി.
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളുകളിൽ ജലപരിശോധന നടത്തുക, അജൈവ മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിത കർമ സേനയ്ക്ക് കൈമാറുക, പാചകശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി, ടൈഫോയ്ഡ് വാക്സിനേഷൻ എടുക്കുക, സ്കൂൾതല ശുചിത്വ നിലവാര പരിശോധനയിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന സ്കൂളുകൾക്ക് അംഗീകാരം നൽകുക എന്നീ കാര്യങ്ങൾ യോഗം തീരുമാനിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ സണ്ണി, മുഖ്യാദ്ധ്യാപകരായ രവീന്ദ്രൻ തിടീൽ, കെ.വി. സുരേഷ് ബാബു, ടി. ഹേമലത, സിസ്റ്റർ സിനിമോൾ ജോസഫ്, വി. മിനി, നൈന പുതിയവളപ്പിൽ, ജെഎച്ച്ഐ ജി.പി. ബിജു, ജിയോ തോമസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വി. സഹദേവൻ, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.