മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു
1423133
Friday, May 17, 2024 11:18 PM IST
പുതുക്കാട്: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരം മുറിക്കാരന് മരിച്ചു. പുതുക്കാട് വടക്കെ തൊറവ് കൊടിയന്‍ വീട്ടില്‍ പരേതനായ ഔസേഫിന്റെ മകന് വിത്സന് (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടക്കെ തൊറവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു അപകടം.
കേടുവന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തെങ്ങില്‍ നിന്ന് തൊട്ടടുത്ത മാവിലേക്ക് കയര്‍ കെട്ടി നിര്‍ത്തുന്നതിനിടെ മാവിന്റെ ചില്ല അടര്‍ന്നതോടെ തെങ്ങ് ദിശമാറി മറിഞ്ഞുവീഴുകയായിരുന്നു. സമീപത്ത് മാറിനിന്ന വിത്സന്റെ ദേഹത്തേക്ക് തെങ്ങ് വീണാണ് അപകടം സംഭവിച്ചത്.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു രാവിലെ പത്തിനു പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭാര്യ: പ്രിന്‍സി. മക്കള്‍: പ്രെവി, പ്രെവീണ്. മരുമക്കള്‍: ബിജു, ടെസി.